റിയാദ് ട്രാവല്‍ ഫെയര്‍ അടുത്ത വര്‍ഷം നടത്തും
റിയാദ്: മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റിയാദ് ട്രാവല്‍ ഫെയര്‍ ഈ വര്‍ഷം ഉണ്ടാവില്ലെന്ന് സംഘാടകര്‍. കൊവിഡിനെ തുടര്‍ന്ന് സെപ്തംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഈ വര്‍ഷം വേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുളള പ്രതിനിധികളും ട്രാവല്‍ ഫെയറില്‍ പങ്കെടുത്തിരുന്നു. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് സൗദിയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ എക്‌സിബിഷനാണ് റിയാദ് ട്രാവല്‍ ഫെയര്‍. മാര്‍ച്ച് 15 മുതല്‍ നാലു ദിവസമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറിലേക്കു മാറ്റി. എന്നാല്‍ ലോക രാജ്യങ്ങളില്‍ കൊവിഡ് പൂര്‍ണമായും […]











