ഹുറൂബായ 3000 ഇന്ത്യക്കാര്‍ ഫൈനല്‍ എക്‌സിറ്റ് നേടി
റിയാദ്: നിയമ ലംഘകരായി കഴിയുന്ന 3581 ഇന്ത്യക്കാര്‍ക്ക് രാജ്യം വിടാന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ എംബസി. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് ഇന്ത്യക്കാര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടിയത്. സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ ഇന്ത്യന്‍ എംബസി ജൂണ്‍ മാസം രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. തൊഴിലുടമയില്‍ നിന്നു ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹുറൂബില്‍ ഉള്‍പ്പെട്ട 3032 ഇന്ത്യക്കാര്‍ക്കും ഇഖാമ കാലാവധി കഴിഞ്ഞ […]











