കൊറോണ ഭീതി വേണ്ട; ചൈനീസ് ചരക്കുകള്‍ സ്വീകരിക്കാം: ആരോഗ്യ മന്ത്രാലയം
റിയാദ്: ചൈനയില്‍ നിന്നുളള ചരക്കുകളും പാര്‍സലുകളും കൈകാര്യം ചെയ്യുന്നതില്‍ അപകടമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ സൗദിയിലേക്കുളള ചരക്കു കണ്ടയ്‌നറുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. കൊറിയര്‍ സര്‍വീസിനെയും ഇതു കാര്യമായി ബാധിച്ചു. എന്നാല്‍ കോവിഡ് 19 റിപ്പോര്‍ട്ടു ചെയ്ത ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ചരക്കു ഇറക്കുമതി ചെയ്യുന്നത് വൈറസ് പടരാന്‍ കാരണമാകില്ല. പോസ്റ്റല്‍ പാര്‍സലുകള്‍ കൈകാര്യം ചെയ്യുന്നതിന് തടസമില്ല. ചരക്കുകള്‍ വഴി വൈറസ് പടരില്ല. […]














