സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20 ആയി; 15 രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം
റിയാദ്: സൗദിയില്‍ പുതിയ അഞ്ച് കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നു. സ്വദേശികളായ മൂന്നു പേരില്‍ ഒരാള്‍ പുരുഷനും മറ്റു രണ്ടുപേര്‍ സ്ത്രീകളുമാണ്. ഇവര്‍ ഇറാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങള്‍ സന്ദനശനം കഴിഞ്ഞു മടങ്ങിയവരാണ്. ഇവരെ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റി. വൈറസ് ബാധ സ്ഥിരീകരിച്ച നാലാമത്തെയാളും സൗദി പൗരനാണ്. ഇയാളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നും ഐസൊലേഷന്‍ […]














