Sauditimesonline

pinarayi
ധര്‍മ്മടത്ത് 'ക്യാപ്റ്റന്‍' കിതയ്ക്കുന്നു; റിയാദില്‍ ആവേശക്കടല്‍, ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ പ്രവാസിപ്പട

gulf

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62 ആയി

റിയാദ്: സൗദിയില്‍ 17 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 62 ആയി ഉയര്‍ന്നു. നേരത്തെ വൈറസ് സ്ഥിരീകരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ സൗദി പൗരനും പോര്‍ച്ചുഗലില്‍ നിന്ന് തുര്‍ക്കി വഴി രാജ്യത്തേക്ക് മടങ്ങിയ ഒരാളിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരേയും റിയാദില്‍ ഐസൊഷേന്‍ മുറികളിലേക്കു മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് ഒമാന്‍ വഴി എത്തിയ സൗദി പൗരന്‍ അല്‍ അഹ്‌സയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് ദിവസം തുര്‍ക്കിയിലും […]

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദിയിലെ പ്രമുഖ റീടെയില്‍ വിതരണ ശ്രൃംഖലയായ സിറ്റി ഫഌര്‍ യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഹനാന്‍ സ്ട്രീറ്റില്‍ മൊബൈല്‍ മാര്‍ക്കറ്റിനടുത്താണ് പുതിയ ഷോ റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിറ്റി ഫ്‌ളവറിന്റെ 25ാമത് ശാഖയാണ് യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡയറക്ടര്‍മാരായ ഇ കെ റഹിം, മുഹ്‌സിന്‍ അഹമദ് കോയ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുനു സുന്ദര്‍,

Damam, gulf, Jeddah, Riyad

വിസ കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങി വരാന്‍ അവസരം ഒരുക്കുമെന്ന് സൗദി അറേബ്യ

നൗഫല്‍ പാലക്കാടന്‍ റിയാദ്: ഇഖാമ കാലാവധി അവസാനിക്കുകയോ റീഎന്‍ട്രി വിസ കാലാവധി കഴിയുകയോ ചെയ്താലും സൗദിയിലേക്കു മടങ്ങി വരാന്‍ അവസരം ഒരുക്കുന്നു. അവധിക്ക് പോയവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ ട്വിറ്റര്‍ സന്ദേശത്തിലാണ് അറിയിച്ചത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന പ്രതേക സാഹചര്യം കണക്കിലെടുത്ത് മാനുഷിക പരിഗണന നല്‍കി ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരമൊരുക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കുളള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ആയിരക്കണക്കിന്

Damam, gulf, Jeddah, todays events

സൗദിയില്‍ സി ബി എസ് ഇ പരീക്ഷ മാറ്റി

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13ന് നടക്കേണ്ട സി ബി എസ് ഇ പ്‌ളസ് ടൂ പരീക്ഷ മാറ്റിവെച്ചതായി റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സ്‌കൂള്‍ മേധാവികള്‍ രക്ഷിതാക്കള്‍ക്ക് എസ് എം എസ് സന്ദേശം അയച്ചു. ഇനി നടക്കാനുളള മുഴുവന്‍ പരീക്ഷളും മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു എന്നാണ് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നു മനസ്സിലാക്കുന്നത്. റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് വിവരം.

Damam, gulf, Jeddah, Riyad

റീ എന്‍ട്രിയിലുളളവര്‍ മൂന്നു ദിവസത്തിനകം സൗദിയിലെത്തണം; സിവില്‍ ഏവിയേഷന്റെ സ്ഥിരീകരണം

റിയാദ്: സൗദിയിലേക്കുളള വിമാന സര്‍വീസ് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ റീ എന്‍ട്രി വിസയിലുളളവര്‍ മൂന്നു ദിവസത്തിനകം സൗദിയില്‍ മടങ്ങിയെത്തണം. നിലവില്‍ അഞ്ചു വിമാന കമ്പനികള്‍ ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ഇന്ത്യയിലേക്കുളള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കുന്നതിന്റെ മുന്നോടിയായാണ് സമയ പരിധി നിശ്ചയിച്ചിട്ടുളളത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലുളള സൗദി പൗരന്‍മാരും സൗദിയില്‍ ഇഖാമയുളളവരും 72 മണിക്കൂറിനകം സൗദിയില്‍ മടങ്ങിയെത്തണം. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്ക്

Damam, gulf, Jeddah, Riyad

കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികളുടെ എണ്ണം അഞ്ച് ആയി ചുരുങ്ങി; റീ എന്‍ട്രിയിലുളളവര്‍ ആശങ്കയില്‍

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ സംബന്ധിച്ച് അവ്യക്തത തുടരുന്നു. നിലവില്‍ റിയാദില്‍ നിന്നു കേരളത്തിലേക്കു സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ നാസ്, ശ്രീലങ്കന്‍ എയര്‍വേസ്, സൗദി എയര്‍ലൈന്‍സ് എന്നീ അഞ്ച് വിമാന കമ്പനികളാണ്. ഇവര്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി അറിയിച്ചിട്ടില്ല. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം ലഭിക്കുന്നതുവരെ സര്‍വീസ് നടത്തുമെന്നാണ് അറിയുന്നത്. പതിനൊന്ന് വിമാന കമ്പനികള്‍ റിയാദില്‍ നിന്നു മാത്രം

Damam, gulf, Jeddah, Riyad

ഇഖാമ ഉളളവര്‍ 72 മണിക്കൂറിനകം മടങ്ങിയെത്തണം; 50 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ 9 രാജ്യങ്ങളിലേക്കും 6 ഏഷ്യന്‍ രാജ്യങ്ങളിലേക്കും യാത്രാ വിലക്ക് ബാധകമാണ്. 7 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും 28 യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ അനുമതിയില്ല. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍ സ്വദേശി

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 45 ആയി

റിയാദ്: സൗദിയില്‍ പുതുതായി പുതിയ 24 കൊവിഡ് വൈറസ് കൂടി സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 45 ആയി ഉയര്‍ന്നു. അതിനിടെ രോഗം ബാധിച്ച് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ചു. ഇയാളെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah, Riyad

ഹസ്തദാനവും കൂടിക്കാഴ്ചകളും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി

റിയാദ്: ഹസ്തദാനവും കൂടിക്കാഴ്ചകളും ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ സമൂഹം കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഹസ്തദാനം വഴി വളരെ വേഗം ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് വൈറസ് ബാധ പടരും. അന്‍പത് ആളുകളില്‍ കൂടുതല്‍ ഒത്തുചേരുന്ന യോഗങ്ങളും ആഘോഷങ്ങളും സമ്മേളനങ്ങളും ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സൗദിയില്‍ 2500 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍

Jeddah

സാബിന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വിജയാഘോഷം

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (സിഫ്) ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എ ഡിവിഷന്‍ വിജയികളായ ശറഫിയ്യ ട്രേഡിങ് സാബിന്‍ എഫ്.സി ടീം അംഗങ്ങളും കുടുംബങ്ങളും വിജയാഘോഷം സംഘടിപ്പിച്ചു. സാഫിറോ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് അസ്‌ലമിന്‍െ നേതൃത്വത്തില്‍ ക്ലബ്ബ് അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ടീം മാനേജര്‍ അനീസ് പൂങ്ങോട്, ചീഫ് കോച്ച് പി. ആര്‍ ശഹീര്‍, അസിസ്റ്റന്റ് കോച്ച്സക്കീര്‍ കൊടക്കാട്, നാസിഫ് നീലാംബ്ര, അമാനുള്ള, ശംസുദ്ദീന്‍ നീലാംബ്ര, ടീം

Damam, gulf, Jeddah, Riyad

റിയാദ് അടുക്കളക്കൂട്ടത്തിനു പുതിയ സാരഥികള്‍

റിയാദ്: കുടുംബിനികളുടെ കൂട്ടായ്മയായ അടുക്കളക്കൂട്ടം റിയാദ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. അടുക്കളക്കൂട്ടം നടത്തിയ മെഗാ ഷോ ദസ്‌ലിംഗ് ധമാക 2020 ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി എക്‌സിറ്റ് 18 ലെ അല്‍ മാഹാ വിശ്രമ കേന്ദ്രത്തില്‍ കേക്ക് മുറിച്ചു ആഘോഷവും സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. ഷെര്‍മിന റിയാസ് (പസിഡന്റ്), ബബിത അജിത് (വൈസ് പ്രസിഡന്റ്), സിന്ധു ഷാജി (ജനറല്‍ സെക്രട്ടറി), മുംതാസ് നസീര്‍ (ജോയിന്റ് സെക്രട്ടറി), ഷെമി ജലീല്‍ (ട്രഷറര്‍),

Damam, gulf, Jeddah, Riyad

അഞ്ചു ലക്ഷം യാത്രക്കാരെ പരിശോധിച്ചു; 468 പേര്‍ ഐസൊലേഷന്‍ മുറികളില്‍; 2032 പേര്‍ വീടുകളില്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ അഞ്ചു ലക്ഷം യാത്രക്കാരെ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം. കൊവിഡ് 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 468 പേരെ ഐസൊലേഷന്‍ മുറികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് പടരുന്നതിനെതിരെ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2,032 പേരെ വീടുകളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 20 കൊവിഡ് വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. അതിനിടെ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ജി സി സി

gulf

കൊവിഡ് പ്രതിരോധ ശ്രമങ്ങളെ ഇറാന്‍ ദുര്‍ബലപ്പെടുത്തുന്നു: സൗദി മന്ത്രിസഭ

റിയാദ്: കൊവിഡ് വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ഇറാന്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സൗദി മന്ത്രി സഭാ യോഗം. വൈറസിനെതിരെ അന്താരാഷ്ട്ര പ്രതിരോധ ശ്രമങ്ങളെ ഇറാന്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി. സൗദി പൗരന്മാര്‍ ഇറാന്‍ സന്ദര്‍ശിക്കുമ്പോള്‍ പാസ്‌പോര്‍ട്ടുകളില്‍ എന്‍ട്രി സീലും മടങ്ങുമ്പോള്‍ എക്‌സിറ്റ് സീലും പതിക്കാത്ത നടപടി അപലപനീയമാണ്. സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരില്‍ ഏറെയും ഇറാന്‍ സന്ദര്‍ശിച്ചവരാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ഇറാന്‍ നടപടിയെ വിമര്‍ശിച്ചത്. വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയാ

Damam, gulf, Jeddah

സിറ്റി ഫ്‌ളവര്‍ ഷോറൂം യാമ്പുവില്‍; ഉത്ഘാടനം മാര്‍ച്ച് 11ന്

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീടെയില്‍ ശ്രൃംഖലയായ സിറ്റി ഫ്‌ളവറിന്റെ 25 ആമത് ശാഖ യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. യാമ്പു അല്‍ ഹനാന്‍ സ്ട്രീറ്റില്‍ മൊബൈല്‍ മാര്‍ക്കറ്റിനടുത്ത് സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് വൈകുന്നേരം 4.30ന് നടക്കും. വൈവിധ്യമാര്‍ന്ന വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, , കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടു സാധനങ്ങള്‍, അടുക്കള സാമഗ്രികള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം

Scroll to Top