അമിത വില ഈടാക്കിയാല്‍ പിഴ: സൗദി പബ്ലിക് പ്രോസിക്യൂഷന്‍
റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ, ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ലെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വിപണിയില്‍ ആധിപത്യം നേടുന്നതിന് വ്യാപാര സ്ഥാപനങ്ങള്‍ വിപണിയിലെ മത്സരം ദുര്‍ബലപ്പെടുത്തരുത്. പരിമിതപ്പെടുത്താനും ശ്രമിക്കരുത്. ഇത് സൗദി കോംപറ്റിഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 അനുസരിച്ച് നിയമ ലംഘനമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് വാര്‍ഷിക […]












