ഖത്തീഫീലുളളവര്‍ ചികിത്സ തേടി പുറത്തുപോകരുത്; വിദഗ്ദ ചികിത്സ ലഭ്യമാണെന്ന് അധികൃതര്‍
ദമ്മാം: സൗദിയില്‍ ആദ്യം കൊവിഡ് പ്രത്യക്ഷപ്പെട്ട കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ആവശ്യമായ മുഴുവന്‍ ആരോഗ്യ സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍. ഗര്‍ഭപരിചരണം, അര്‍ബുദം തുടങ്ങി തുടര്‍ ചികിത്സ ആവശ്യമുളളവര്‍ മറ്റു നഗരങ്ങളിലേക്ക് പോകേണ്ട സാഹചര്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തീഫിലെ ഗൈനക്കോളജി യൂണിറ്റ് 25 രോഗികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗൈനക്കോളജി സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത വര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നത്. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍, […]













