കൊവിഡ് പ്രതിരോധം: സൗദിയുടേത് ഐതിഹാസിക ഒരുക്കങ്ങള്‍.
നൗഫല്‍ പാലക്കാടന്‍. റിയാദ്: കൊവിഡ് 19 വൈറസ് പ്രതിരോധത്തിന് അതീവ സൂക്ഷമതയോടെയാണ് സൗദിയുടെ നീക്കങ്ങള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യസാധ്യമായ മുഴുവന്‍ തയ്യാറെടുപ്പുകളും ഒരുക്കി കഴിഞ്ഞു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ പ്രത്യേക ആശുപത്രികളും ഐസൊലേഷന്‍ സംവിധാനങ്ങളും ഒരുക്കി. രാജ്യത്തുടനീളം എയര്‍പോര്‍ട്ടുകളില്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ സ്ഥാപിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ആശുപത്രികളിലും പോളിക്ലിനിക്കുകളിലും പരിശോധന ശക്തമാക്കി. പൊതു ശുചിത്വം ഉറപ്പ് വരുത്താന്‍ മുനിസിപ്പാലിറ്റി 24 മണിക്കൂറും പരിശോധന […]











