ശ്രീരാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് അനീതി: ഐ സി എഫ് റിയാദ്
റിയാദ്: മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം യൂനിറ്റ് മേധാവിയുമായിരുന്ന കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് അപായപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി നീതീകരിക്കാന്‍ കഴിയില്ലെന്ന് ഐ സി എഫ് സൗദി സെന്‍ട്രല്‍ പ്രൊവിന്‍സ് കാബിനറ്റ്. ഇതു നിയമ സംവിധാനങ്ങളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ഐ സി എഫ് കുറ്റപ്പെടുത്തി. നിയമ ബോധമുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ രാജ്യത്തോടും ജനങ്ങളോടും പ്രകടിപ്പിക്കേണ്ട പ്രതിബദ്ധതക്ക് പകരം തുല്യതയില്ലാത്ത നീതികേടുകള്‍ക്ക് നെടുനായകത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ […]













