റീ എന്‍ട്രിയില്‍ പോയവര്‍ക്കും നിയന്ത്രണം; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
റിയാദ്: കൊവിഡ് 19 പടര്‍ന്ന രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യയിലെത്തുന്നവര്‍ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങളില്‍ താമസിച്ചവര്‍ക്കാണ് ഇത് ബാധകം. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ റീ എന്‍ട്രിയില്‍ കഴിയുന്നവര്‍ക്ക് മടങ്ങി വരുന്നതിന് പുതിയ വ്യവസ്ഥ ബാധകമാണ്. വര്‍ക് വിസ, ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ് വിസകളില്‍ സന്ദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ബസൗദി എംബസി, […]












