റിയാദില്‍ മഴയും പൊടിക്കാറ്റും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
റിയാദ്: റിയാദ് പ്രവിശ്യയില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ, പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും അനുഭവപ്പെടും. അന്തരീക്ഷത്തില്‍ കാറ്റ് വീശാനും പൊടിപടലം ഉയരാനും സാധ്യതയുണ്ട്. ഇത് ഹൃസ്വദൃഷ്ടി ഇല്ലാതാക്കുമെന്നും അതോറിറ്റി അറിയിച്ചു. റിയാദിന് പുറമെ അല്‍ ഖര്‍ജ്, അദിരയ്യ, അദ്ദവാത്മി, അല്‍ സുല്‍ഫി, അല്‍ സലില്‍, അല്‍ ഗാത്, അല്‍ ഖുവയ്യ, അല്‍ മജ്മ, അല്‍ മുസാമിയ, താദഖ്, ഹോബ്ല, ബനി തമിം, റമാഹ്, ശഖ്‌റ, വാദി അല്‍ ദവാസിര്‍ എന്നിവിടങ്ങളിലും കാലാവസ്ഥയില്‍ […]












