റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ഇന്റലക്ച്വല്‍ ടോക്’ എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 25ന് വെള്ളി വൈകിട്ട് സൗദി സമയം 4ന് ആണ് പരിപാടി. കുടുംബം,സമൂഹം, വ്യക്തി എന്നീ വിഷയങ്ങളെ ഇസ്‌ലാമിക ബൗദ്ധിക മണ്ഡലങ്ങളില്‍ വെബിനാര്‍ വിശകലനം ചെയ്യും
സി.എല്‍.ആര്‍.സി ഡയറക്ടര്‍ കെ.വി അബ്ദുല്ലത്തീഫ് മൗലവി, നിച്ച് ഓഫ് ട്രൂത്ത് പ്രഭാഷകന്‍ ബഷീര്‍ പട്ടേല്‍താഴം, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ വിഷയം അവതരിപ്പിക്കും.
‘മുസ്‌ലിം വിശ്വാസം’ എന്ന പുസ്തകം ആസ്പദമാക്കി ഇസ്‌ലാഹി സെന്റര്‍ നടത്തിയ അന്തര്‍ദേശീയ വൈജ്ഞാനിക മത്സര വിജയികളെയും വെബിനാര്‍ ചോദ്യോത്തര വെബിനാറില്‍ പ്രഖ്യാപിക്കും. വിജയികള്‍ക്ക് ഇരുപതിനായിരം രൂപ ഉപഹാരം സമ്മാനിക്കും. പരിപാടി 85661324143 സൂം ഐഡിയിലും റിനൈ ടിവിയിലും തല്‍സമയം വിക്ഷിക്കാന്‍ അവസരം ഉണ്ടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, മീഡിയ കോര്‍ഡിനേറ്റര്‍ മുജീബ് ഇരുമ്പുഴി എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.