റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊണ്ണൂറാമത് ദേശീയ ദിനം ആഘോഷിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളിന്റിയര്‍മാരായി സേവനം ചെയ്ത പി എം എഫ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യും.
സെപ്റ്റംബര്‍ 23 ബുധന്‍ വൈകുന്നേരം 7ന് ഓണ്‍ലൈന്‍ മീറ്റിംഗ് ആരംഭിക്കും. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രെസിഡന്റ് വി. ജെ നസ്‌റുദ്ദിന്‍ ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള പി എം എഫ് നേതാക്കള്‍ പങ്കെടുക്കും.
ഗായക ദമ്പതികളായ സിബിന്‍ കുമ്പളവും ഷേണിഷ സിബിനും മുഖ്യാതിഥികളായിരിക്കും. റിയാദിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാസന്ധ്യയും അരങ്ങേറും. വിവിധ റീജിണല്‍ കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.