റിയാദ്: ഇന്ത്യയിലേക്കുളള വിമാന സര്‍വീസ് നിര്‍ത്തിവെച്ചതായി സര്‍ക്കുലര്‍ പ്രചരിക്കുന്നുണ്ടെങ്കിലും സൗദിയില്‍ നിന്ന് ഇന്ന് വന്ദേ ഭാരത് മിഷന്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തി. സെപ്തംബര്‍ 22ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഗാക) 8646/4 എന്ന നമ്പരില്‍ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളിലേക്ക് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സര്‍ക്കുലറില്‍ പറയുന്നു.
സെപ്തംബര്‍ 23ന് മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ നടത്തി. രാവിലെ 10.30ന് എയര്‍ ഇന്ത്യയു ൈ1926 വിമാനം റിയാദില്‍ നിന്ന് ലക്‌നോ വഴി ദല്‍ഹിയിഴേലക്ക് പുറപ്പെട്ടു. ഇത് വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ ഉള്‍പ്പെട്ടതാണ്. 11.30ന് റിയാദില്‍ നിന്ന് ഇന്‍ഡിഗോയുടെ ചാര്‍ട്ടര്‍ വിമാനം 6ഇ9206 ദല്‍ഹിയിലേക്ക് പുറപ്പെട്ടു. ഗോ എയറിന്റെ 86428 റിയാദ് ദല്‍ഹി ചാര്‍ട്ടര്‍ വിമാനം ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെട്ടു.
അതേസമയം, സര്‍ക്കുലര്‍ നിലവില്‍ വന്നതിന് ശേഷം സൗദി എയര്‍ലൈന്‍സിന്റെ ഇന്ത്യയിലേക്കുളള ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് പുലര്‍ച്ചെ 3.30ന് ജിദ്ദയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനവും റിയാദ് ലക്‌നോ വിമാനവുമാണ് റദ്ദാക്കിയത്. ഇന്ത്യയിലേക്ക് സര്‍വീസ് നടത്തി മടങ്ങുന്ന വിമാനങ്ങളിലെ കാബിന്‍ ക്രൂവിന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വമാനം റദ്ദാക്കുന്നതെന്ന് സൗദിയ വൃത്തങ്ങള്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.