രക്ഷിതാക്കള്‍ നല്ല കൗണ്‍സിലര്‍മാരാവുക: ഡോ. ജൗഹര്‍
റിയാദ്: രക്ഷിതാക്കള്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ തേടിപ്പോകാതെ മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരിക്കുന്നതിന് സ്വയം കൗണ്‍സിലര്‍മാരാവുകയാണ് വേണ്ടതെന്ന് ഫാമിലി കൗണ്‍സിലറും ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹര്‍ മുനവ്വിര്‍ അഭിപ്രായപ്പെട്ടു. റിയാദില്‍ നടന്ന ആറാമത് ഇന്‍സ്പയര്‍ ഫാമിലി ഓറിയന്റേഷന്‍ ക്യാംപില്‍ ‘നല്ല രക്ഷിതാവ്; നല്ല കുടുംബം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കൗമാരക്കാരില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങളുടെ മൂല കാരണം രക്ഷിതാക്കളുടെ സമീപനമാണ്. മക്കളുടെ മുഖം നോക്കി അകം മനസ്സിലാക്കാനുള്ള കഴിവു നേടാന്‍ രക്ഷിതാക്കള്‍ പരിശ്രമിക്കണം. സോഷ്യല്‍ മീഡിയകള്‍ക്ക് ഇടവേളകള്‍ […]
