Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

gulf

Damam, gulf, Jeddah, Riyad

അരാംകോ ഷെയര്‍ നേടാന്‍ ആവശ്യക്കാര്‍ ഏറെ

റിയാദ്: സൗദി അരാംകോ ഷെയര്‍ നേടാനുളള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്ഥാപനങ്ങള്‍ക്ക് 200 കോടി ഓഹരികളാണ് നീക്കിവെച്ചത്. എന്നാല്‍ ഇതിന്റെ ഇരട്ടി അപേക്ഷകളാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു ശതമാനം ഷെയറുകളാണ് സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചത്. ഇതുപ്രകാരം 32 റിയാല്‍ വിലയുളള 200 കോടി ഷെയറുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം 227 ശതമാനം ഉയര്‍ന്നതായി ഇനീഷ്യല്‍ പബ്‌ളിക് ഓഫറിംഗ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാരായ സാംബ കാപ്പിറ്റല്‍, അല്‍ അഹ്‌ലി കാപ്പിറ്റല്‍, സൗദി എച് എസ് ബി […]

Damam, gulf, Jeddah, Riyad

ക്രിയേറ്റീവ് മൈന്‍ഡ്‌സ് ശില്പശാ ഡിസംബര്‍ 28ന്

റിയാദ്: വനിതാ കൂട്ടായ്മ ക്രിയേറ്റീവ്മൈന്‍ഡ്‌സ്കരകൗശല പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 3 മുതല്‍ ബത്ഹ സ്ട്രീറ്റിലെ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്ത്രീകള്‍ക്കായി അലങ്കാര തയ്യല്‍, ക്രീയേറ്റീവ് ഡെക്കോര്‍ ഐഡിയാസ്, ജുവല്ലറി മേക്കിങ്, കുട്ടികള്‍ക്കായി ഗ്ലാസ് പെയിന്റിങ്, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, ക്ലേ മോഡലിംഗ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സ്ത്രീകള്‍ക്കും കുട്ടി കള്‍ക്കുമാണ്പരിശീലനത്തില്‍പങ്കെടുക്കാന്‍ അവസരം. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ വേദിയാണ് ക്രിയേറ്റീവ്

Damam, gulf, Jeddah, Riyad

എം.ഇ.എസ് മമ്പാട് കോളെജ് അലുംനി കുടുംബ സംഗമം

റിയാദ്: എം.ഇ.എസ് മമ്പാട് കോളെജ് പൂര്‍വ വിദ്യര്‍ത്ഥികളുടെ കുടുംബ സംഗമം ‘ഒരു വട്ടം കൂടി 2019’ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. റിയാദ് ബത്ഹ അപോളോ ഡിമോറയിലെ ഉമ്മര്‍ ഫാറൂഖ് നഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഫ്‌ളീരിയ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ സംഗമം ഉദ്ഘാടനം ചയ്തു. പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ അദ്യക്ഷത വഹിച്ചു. ഐ.ഐ.ടി. അധികൃതരുടെ അനാസ്ഥയില്‍ മരണം വരിക്കേണ്ടി വന്ന പ്രവാസി പെണ്‍കുട്ടി ഫാത്തിമ ലത്തീഫ്, പാമ്പ് കടിയേറ്റ്

Damam, gulf, Jeddah, Riyad

റിഫ മെഗാകപ്പ് ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു

റിയാദ്: റിയാദ് ഇന്ത്യന്‍ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 6, 13, 20, 27തീയതികളില്‍ നടക്കും. അല്‍ഖര്‍ജ് റോഡിലെ അസ്‌കാന്‍2ല്‍ നടക്കുന്ന മത്സരത്തിന്റെ ഫിക്‌സ്ചര്‍ പ്രകാശനം മുഖ്യപ്രായോജകരായ ഐസോണിക് മാനേജര്‍ നൗഷാദ് നിര്‍വഹിച്ചു. റിഫയില്‍ രജിസ്റ്റര്‍ചെയ്ത 32 ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. പരിപാടി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. റിഫ ജീവകാരുണ്യ കൂപ്പണ്‍ വിതരണോദ്ഘാടനം സെക്രട്ടറി സൈഫു കരുളായിക്ക് നല്‍കി നാസര്‍ കാരന്തുര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ കവ്വായി,

Damam, gulf, Jeddah, Riyad

റിയാദില്‍ പ്രാപ്പിടിയന്‍ പക്ഷികളുടെ പ്രദര്‍ശനം

റിയാദ്: സൗദി ഫാല്‍ക്കണ്‍ ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് പ്രദര്‍ശനം ആരംഭിച്ചു. രണ്ടു കോടി റിയാല്‍ കാഷ് പ്രൈസ് സമ്മാനിക്കുന്ന വിവിധ മത്സരങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഡിസംബര്‍ 16ന് പ്രദര്‍ശനം സമാപിക്കും. ഫാല്‍ക്കന്‍ (പ്രാപ്പിടിയന്‍ പറവകള്‍) അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ച് മരുഭൂമിയില്‍ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് അറബികള്‍ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ റിയാദിലൊരുക്കിയ ഫാല്‍ക്കന്‍ ആന്റ് ഹന്റിംഗ് എക്‌സിബിഷന്‍ കാണാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരുടെ പ്രവാഹമാണ് അനുഭവപ്പെടുന്നത്. ഇരുപത്

Damam, gulf, Jeddah, Riyad

മലബാര്‍ അടുക്കള: സജ്‌ന സലിം റിയാദിലെ സൂപ്പര്‍ ഷെഫ്

മലബാര്‍ അടുക്കള അഗോള പാചക മത്സരം ‘സൂപ്പര്‍ ഷെഫി’ന്റെ റിയാദ് പ്രവിശ്യാ മത്സരം മുറബ്ബ റിയാദ് അവന്യൂമാളിലെ ലുലു ഹൈപ്പറില്‍ നടന്നു. വര്‍ണാഭമായ കലാ വിരുന്നോടെയാണ് രുചിക്കൂട്ടിന്റെ മേളപ്പെരുക്കത്തിന് അരങ്ങുണര്‍ന്നത്. മലയാളികള്‍ക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരും പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് സ്വദേശികളും മത്സരത്തില്‍ പങ്കെടുത്തു. ഓരോ നാട്ടിലേയും പരമ്പരാഗത വിഭവങ്ങളാണ് മത്സരാര്‍ഥികളിലേറെയും തയ്യാറാക്കിയത്. മണ്‍ചട്ടിയില്‍ ഫിഷ് ദം ബിരിയാനി തയ്യാറാക്കിയാണ് മലയാളി വീട്ടമ്മമാര്‍ മത്സരത്തില്‍ പങ്കെടുത്തത്. സജ്‌ന സലിം ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം

gulf

സൗജന്യ വൈഫൈ സുരക്ഷിതമല്ല; ഓണ്‍ലൈന്‍ ഇടപാടില്‍ ജാഗ്രതവേണം

റിയാദ്: ഇന്റര്‍നെറ്റ് യുഗത്തില്‍ അറിയേണ്ടതും പഠിക്കേണ്ടതും വിശകലനം ചെയ്ത ശില്പശാല ശ്രദ്ധേയമായി.. അതിരുകളില്ലാത്ത ലോകമാണ് ഇന്റര്‍നെറ്റിന്റേത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റും അനുബന്ധ സേവനങ്ങളും മാറി. ഇതോടെ ജാഗ്രതയും സൂക്ഷയും കരുതലും ആവശ്യമാണെന്ന സന്ദേശമാണ് ശില്പശാല ചര്‍ച്ച ചെയ്തത്. സാധാരണക്കാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അവബോധം സൃഷ്ടിക്കുന്നതിന് മലയാളികളുടെ നേതൃത്വത്തിലുളള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സ്‌പെര്‍ട്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് ആണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും സൈബര്‍ സുരക്ഷയും എന്ന വിഷയം അമീര്‍ ഖാന്‍ അവതരിപ്പിച്ചു. സൗജന്യ വൈഫൈ കണക്ഷന്‍

gulf

ഫിറോസ് ചെമ്മലക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫിറോസ് ചെമ്മലക്ക് യവനിക കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. രണ്ടര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫിറോസ് യവനിക ജനറല്‍ സെക്രട്ടറിയാണ്. യാത്രയയപ്പ് സംഗമം എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ കാരന്തൂര്‍

gulf

‘ദേശീയത എന്നത് സാമ്പത്തിക സ്വാശ്രയത്വമാകണം’

റിയാദ്: ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വമാണ് പൊതുമേഖലകളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ മോഡി സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ടി കുഞ്ഞിക്കണ്ണന്‍. ദേശീയത എന്നത് ഒരു സമ്പദ്ഘടനയുടെ സ്വാശ്രയത്വമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില്ല സര്‍ഗവേദി സംഘടിപ്പിച്ച സംവാദ സദസ്സ് ‘ലെറ്റ്‌ബെയ്റ്റ്’ രണ്ടാം എഡിഷനില്‍ ‘സംസ്‌കാരത്തിന്റെ സമരമുഖങ്ങള്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം ദേശീയത സംസാരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തിന്റെ എല്ലാ വിഭവസ്രോതസ്സുകളും സ്വകാര്യവല്‍ക്കരിച്ച് അപദേശീയവല്‍ക്കരണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുന്നതു ഇന്ത്യയിലെ ഇടതുപക്ഷമാണ്. പശുഹത്യയാണ് ഏറ്റവും കടുത്ത

gulf

അതിശയിപ്പിക്കുന്ന വിലക്കുറവില്‍ നെസ്‌റ്റോ ഹൈപ്പര്‍

റിയാദ്: അതിശയിപ്പിക്കുന്ന വിലക്കുറവിന്റെ ഉത്സവം അസീസിയ ട്രെയിന്‍ മാളിലെ നെസ്‌റ്റോ ഹൈപ്പറില്‍ ആരംഭിച്ചു. കുട്ടികളോടൊപ്പം കുടുംബങ്ങള്‍ ഒന്നായി ഒഴുകിയെത്തിയതോടെ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും വിപുലമായ സൗകര്യങ്ങള്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഒരുക്കിയിട്ടുണ്ട്. പ്രവൃര്‍ത്തി സമയം രാവിലെ 7 മുതല്‍ അര്‍ധ രാത്രി രണ്ടുവരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു. ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ടാഴ്ച വില്‍പ്പനയുടെയും സമ്മാനങ്ങളുടെയും മാമാങ്കമാണ് നെസ്‌റ്റോ ഹൈപ്പറില്‍ ഒരുക്കിയിട്ടുളളത്. റിയാദ് കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ആപ്പിള്‍

gulf

കേരളാ പൊലീസ് പ്രാകൃതമെന്ന് സി പി എം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍

റിയാദ്: ശബരിമല വിഷയത്തില്‍ ഉറച്ച നിലപാടാണ് പാര്‍ട്ടിക്കുളളതെന്ന് സി പി എം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍. പൊലീസിന് മാനവികത നഷ്ടപ്പെട്ടു. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കുനേരെ ലാത്തിയെറിയുന്നത് പ്രാകൃതമാണ്. സ്ത്രീ പുരുഷ സമത്വം ആവശ്യമാണെന്ന പ്രഖ്യാപിത രാഷ്ട്രീയ നിലപാടില്‍ നിന്നു സി പി എം മാറിയിട്ടില്ലെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കാനെത്തിയത് സംഘ് പരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇടതുമുന്നണിക്കെതിരായി വിശ്വാസികളെ ഇളക്കി വിടാന്‍ കഴിയുമോ എന്ന പരീക്ഷണം സംഘ് പരിവാര്‍ ആവര്‍ത്തിക്കുകയാണ്. ഇടതു

gulf

ഫുഡ്, ബിവറേജ്, ഹോസ്പിറ്റാലിറ്റി: സൗദി ഹൊറേക പ്രദര്‍ശനം സമാപിച്ചു

നൗഫല്‍ പാലക്കാടന്‍ റിയാദ്: ഭക്ഷ്യ ആതിഥേയ വ്യവസായ മേഖലയിലെ ന്യൂതന ഉത്പന്നങ്ങളും നിര്‍മ്മാണ രീതികളും പരിചയപ്പെടുത്തുന്ന അന്തരാഷ്ട്ര മേള സൗദി ഹൊറേക്ക പ്രദര്‍ശനം സമാപിച്ചു. റിയാദ് കിംഗ് അബ്ദുള്ള റോഡിലുള്ള അന്തരാഷ്ട്ര പ്രദര്‍ശന ഹാളിലായിരുന്നു മേള. ചൊവ്വാഴ്ച ആരംഭിച്ച പരിപാടി ഇന്നലെയാണ് സമാപിച്ചത്. സന്ദര്‍ശകരുടെ വന്‍ തിരക്കിനെ തുടര്‍ന്ന് വിപുലമായ സംവിധാനങ്ങള്‍ ഹൊറേക പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുളള കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താന്‍ പ്രതേക പവലിയനുകള്‍

gulf

അമ്മായിയമ്മ ഒരുകാലത്ത് മരുമകളായിരുന്നു

റസിയ സലിം റിയാദ്.അങ്ങനെയും ഒരു ദിനമുണ്ട്. നവംബര്‍ 26 -സ്ത്രീധന വിരുദ്ധ ദിനം. സ്ത്രീധനം എത്രമാത്രം പെണ്‍കുട്ടികളുടെ ജീവിതത്തെ ബാധിക്കും? മക്കള്‍ ആണായാലും പെണ്ണായാലും നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. ജനിക്കുന്ന സമയം മുതല്‍ കുട്ടികളുടെ വളര്‍ച്ച, വിദ്യാഭ്യാസം തുടങ്ങിയ കാലഘട്ടങ്ങളില്‍ കുട്ടികളുടെ ഭാവി ശോഭനമാകാന്‍ വേണ്ടി ത്യാഗം സഹിക്കുന്നവരാണ് മാതാപിതാക്കള്‍. മക്കളെ വളര്‍ത്തി, വലുതാക്കി, മികച്ച വിദ്യാഭ്യാസം നല്‍കി എന്നൊക്കെ കാരണം പറഞ്ഞ് നാളെയുടെ ഭാരം മുഴുവന്‍ വലിക്കുന്ന കാളയായി മക്കളെ കാണുന്നവര്‍ അപൂര്‍വ്വമായെങ്കിലും കാണാം.

Scroll to Top