സൗദിയില്‍ ഇന്ത്യന്‍ പാസപോര്‍ട്ട് ഔട്‌സോഴ്‌സിംഗ് ഏജന്‍സികള്‍ക്കും അവധി
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍സുലര്‍ സന്ദര്‍ശനങ്ങള്‍ മാറ്റിവെച്ചു. ഔട്‌സോഴ്‌സിംഗ് ഏജന്‍സികളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അതേസമയം, അടിയന്തിര അപേക്ഷകള്‍ പരിഗണിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ഔട്‌സോഴ്‌സിംഗ് ഏജന്‍സികളില്‍ സേവനം ലഭ്യമാക്കുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായാണ് കോണ്‍സുലര്‍ സേവനങ്ങളും മാറ്റിവെക്കും. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍, റിയാദ് ബത്ഹ, ജിദ്ദ ഹയ്ല്‍ സ്ട്രീറ്റ്, തഹ്‌ലിയ സ്ട്രീറ്റ്, […]













