റിയാദ് ഫാമിലി കോണ്‍ഫറന്‍സ് മെയ് 23ന്; ഹുസൈന്‍ സലഫി പങ്കെടുക്കും
റിയാദ്: ലിബറലിസവും പുരോഗമനവും ജെന്റര്‍ ആക്ടിവിസവും സമൂഹത്തെയും കുടുംബത്തെയും ശിഥിലമാക്കുന്നത് ഗൗരവമായി പരിശോധിക്കണമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബോധവത്ക്കരണം നടത്തുകയും വേണം. ഇതിനായി റിയാദ് ഫാമിലി കോണ്‍ഫറന്‍സ് മെയ് 23ന് വൈകീട്ട് 4ന് ദല്‍ഹി പബഌക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് പരിപാടി. ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര […]














