തായിഫ്: വേനല്‍ക്കാല റിസോര്‍ട്ടുകളുടെ വധു
തായിഫ്: സൗദി അറേബ്യയില്‍ വേനല്‍ കനത്തതോടെ വിനോദ സഞ്ചാര കേന്ദ്രമായ തായിഫിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം. ‘വേനല്‍ക്കാല റിസോര്‍ട്ടുകളുടെ വധു’ എന്നാണ് തായിഫ് അറിയപ്പെടുന്നത്. ശീതകാലാവസ്ഥയാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. വര്‍ഷം മുഴുവന്‍ മിതശീത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ് തായിഫ്. സുഖവും ഉന്മേഷവും പകരുന്ന അന്തരീക്ഷമാണ് തായിഫിലേയ്ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കേബിള്‍ കാറും ട്രക്കിംഗിഗും മലകയറ്റവും ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരുന്ന നിരവധി സംവിധാനങ്ങള്‍ പ്രകൃതി രമണീയമായ അല്‍ ഹദ താഴ്‌വരയില്‍ ഒരുക്കിയിട്ടുണ്ട്. അല്‍ ഷഫ വെള്ളച്ചാട്ടമാണ് […]














