ഒഐസിസി സുരക്ഷ പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കം
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി മൂന്നാം ഘട്ട ക്യാമ്പയിന്‍ ആരംഭിച്ചു. യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സോനാ ജ്വല്ലേഴ്‌സ് കണ്‍ട്രി ഹെഡ് ശ്രീജിത്തിനു അപേക്ഷ ഫോം നല്‍കി ഗ്ലോബല്‍ അംഗം റഷീദ് കൊളത്തറ നിര്‍വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റും പദ്ധതിയുടെ ജനറല്‍ കണ്‍വീനറുമായ നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, ഡോ. അബ്ദുള്‍ അസിസ്, നിഹാസ് പുനൂര്‍, സിദ്ധിക്ക് കല്ലുപറമ്പന്‍, ബാലു കുട്ടന്‍, അഡ്വ. […]














