സൗദി-ഖത്തര്‍ ഹൈസ്പീഡ് ട്രൈന്‍; റിയാദില്‍ നിന്ന് ദോഹയിലെത്താന്‍ രണ്ട് മണിക്കൂര്‍
റിയാദ്: സൗദിയും ഖത്തറും അതിവേഗ റെയില്‍ പാത നിര്‍മ്മാണത്തിനു കരാര്‍ ഒപ്പുവച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്. രണ്ടു ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ കരാര്‍ ഒപ്പുവയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന സൗദി-ഖത്തര്‍ ഏകോപന കൗണ്‍സിലിന് ശേഷമാണ് കരാര്‍ ഒപ്പുവച്ചത്. സൗദി ഗതാഗത വകുപ്പ് മന്ത്രി സാലെഹ് അല്‍ ജാസിറും ഖത്തര്‍ ഗതാഗത വകുപ്പ് […]














