റിയാദ്: ധനൂബ് മലയാളി കൂട്ടായ്മ ഇഫ്താര്‍ സംഗമവും വാര്‍ഷിക യോഗവും സംഘടിപ്പിച്ചു. റീട്ടേയില്‍ രംഗത്ത് പ്രശസ്തരായ ബിന്‍ ദാവൂദ് ഹോള്‍ഡിങ് ഗ്രൂപ്പിന്റെ ധനൂബ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സൗഹൃദ സംഘമാണ് ധനൂബ് മലയാളി കൂട്ടായ്മ. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ സൈതലവി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇസഹാക്ക് തയ്യില്‍ അധ്യക്ഷത വഹിച്ചു.
പ്രവാസി കൂട്ടായ്മയുടെ പ്രാധാന്യം എന്ന വിഷയം സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തുവ്വൂര്‍ അവതരിപ്പിച്ചു. ഉപദേശ സമിതി അംഗങ്ങളായ റഷീദ് വെട്ടത്തൂര്‍, ബഷീര്‍ മലപ്പുറം, സിദ്ദീഖ് ഗഫൂര്‍, അഷ്‌റഫ് ബാബു പൂങ്ങാടന്‍, സലിം ബഷീര്‍ വെട്ടത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കൊണ്ടോട്ടി സ്വാഗതം പറഞ്ഞു.
ജനറല്‍ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇസ്ഹാഖ് തയ്യില്‍ (ചെയര്‍മാന്‍), റഷീദ് വട്ടത്തൂര്‍ (പ്രസിഡന്റ്), സമീര്‍ മഞ്ചേരി (ജനറല്‍ സെക്രട്ടറി), മുസ്തഫ ചേളാരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് മനോജ്, റിയാസ് നെന്‍മിനി, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.