കേളി ചികിത്സാ സഹായം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുന്‍ പ്രവര്‍ത്തകന് ചികിത്സാ സഹായം കൈമാറി. അസീസിയ ഏരിയ അല്‍ഫനാര്‍ യൂണിറ്റ് അംഗമയിരുന്ന കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സതീശന് ആണ് ചികിത്സ സഹായം കൈമാറിയത്.

എട്ടു വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ കാര്‍പെന്റര്‍ ജോലി ചെയ്തുവരികയായിരുന്ന സതീശന് നടുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരു കാലിന്റെ സ്വാധീനം കുറഞ്ഞു. റിയാദിലും നാട്ടിലുമായി ചികിത്സ തേടിയെങ്കിലും പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുകയായിരുന്നു.

സതീശന്റെ വസതിയില്‍ ഒരുക്കിയ ചടങ്ങില്‍ കേളി മുന്‍ രക്ഷാധികാരി കമ്മിറ്റി അംഗവും ചാത്തന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ദസ്തകീര്‍, സിപിഐ എം കിളികൊല്ലൂര്‍ ലോക്കല്‍ സെക്രട്ടറി എ.എം.റാഫി, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ജെ മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ്, കേളി മുന്‍ അംഗം വിമല്‍, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply