Sauditimesonline

Sat, 04 May 2024
watches

ഐസിഎഫ് മക്കാ ‘ജംഗ്ഷന്‍’ സമാപിച്ചു


മക്ക: ഐ സി എഫ് മക്കാ പ്രൊവിന്‍സ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ഐ സിഎഫ് യൂനിറ്റ് തലം മുതല്‍ ‘ജന്‍ങ്ഷന്‍ 23’ എന്ന പേരില്‍ നടത്തിവന്ന വാര്‍ഷിക കൗണ്‍സില്‍ കാമ്പയിനാണ് സമാപിച്ചത്.

‘സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍’ എന്ന പേരില്‍ ഐസിഎഫ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പ്രാവാസ ലോകത്തെ മലയാളികളെ നേരില്‍ കണ്ടും കേട്ടും പരസ്പരം സ്‌നേഹം പങ്കുവെച്ചും ഐസിഎഫ് സേവന പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാമ്പയിന് കഴിഞ്ഞു. അതിനു ശേഷമാണ് ഐസിഎഫ് വാര്‍ഷിക കൗണ്‍സില്‍ ചേര്‍ന്നത്.

മക്ക ഏഷ്യന്‍ പോളി ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൊവിന്‍സ് ‘ജംഗ്ഷന്‍-23’ പരിപാടിയില്‍ ജിദ്ദ, മക്ക, താഇഫ്, ഖുന്‍ഫുദ, അല്‍ ഐത്ത്, റാബിഗ് എന്നി സെന്‍ട്രലുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

പ്രൊവിന്‍സ് പ്രസിഡന്റ് ഖലീല്‍ നഈമി അധ്യക്ഷത വഹിച്ചു. ഐസിഎഫ് ഇന്‍ന്റര്‍നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി മുജീബ് എആര്‍ നഗര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ബഷീര്‍ പറവൂര്‍ (ഫൈനാന്‍സ്), നാസര്‍ അന്‍വരി (സംഘടന), ഷാജഹാന്‍ ആലപ്പുഴ (ദഅവാ), അബ്ബാസ് ചെങ്ങാനി (വെല്‍ഫെയര്‍), മുഹമ്മദ് സഖാഫി (അഡ്മിന്‍, എഡ്യൂക്കേഷന്‍, മീഡിയ&പബ്ലിക്കേഷന്‍) ബഷീര്‍ പറവൂര്‍ (ജനറല്‍) അവതരിപ്പിച്ചു.

സൗദി നാഷണല്‍ ദഅവാ സെക്രട്ടറി സൈനുദ്ദീന്‍ മുസ്ലിയാര്‍ വാഴവറ്റ കൗണ്‍സില്‍ നിയന്ത്രിച്ചു. അബ്ദുറഹ്മാന്‍ മളാഹിരി, മുഹമ്മദലി വേങ്ങര, ശാഫി ബാവവി മക്ക, ഹസ്സന്‍ സഖാഫി ജിദ്ദ, അബ്ദുല്‍ കബീര്‍ മുസ്‌ലിയാര്‍ താഇഫ് എന്നിവര്‍ സംബന്ധിച്ചു.

അദാലത്ത്, സക്‌സസ് സ്‌റ്റോറി ഗ്രൂപ്പ് ചര്‍ച്ച എന്നിവക്ക് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ജിദ്ദ, അബ്ദുറശീദ് അസ്ഹരി മക്ക, ജാബിര്‍ വാഴക്കാട് തായിഫ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബഷീര്‍ പറവൂര്‍ സ്വാഗതവും, അഷ്‌റഫ് പേങ്ങാട് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top