സൗദിയില്‍ കാര്‍ മിറഞ്ഞ് മലയാളി യുവവ് മരിച്ചു

റിയാദ്: ഹോത്ത ബനീ തമീമില്‍ കാര്‍ മിറഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് വലിയ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് പെരുവയല്‍ നാസിം പരിക്കുകളോടെ ബനീ തമീം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിയാദ് പ്രവിശ്യയില്‍പെട്ട ഹോത്ത ബനീ തമീമില്‍ ശനിയാഴ്ച രാത്രി ഒമ്പതിനാണ് നിയന്ത്രണം വിട്ട കാര്‍ മിറഞ്ഞത്. ഹരീഖില്‍ നിന്ന് അല്‍ ഹയിറിലേക്ക് പുറപ്പെട്ട ഇവര്‍ 50 കിലോ മീറ്റര്‍ പിന്നിട്ട് വിജനമായ പ്രദേശത്താണ് അപകടത്തില്‍പെട്ടത്. മുഹമ്മദ് റാശിദ് ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകനാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്.

 

Leave a Reply