വടം വലി മത്സരം; ഹായില്‍ മിറര്‍ ജേതാക്കള്‍

അഫ്‌സല്‍ കായംകുളം

ഹായില്‍: ഓണാഘോഷത്തോട് അനുബന്ധിച്ച് ഹായില്‍ ബ്രദേഴ്‌സ് കുട്ടായ്മ വടംവലി മല്‍സരം സംഘടിപ്പിച്ചു. പ്രമുഖ ടീമുകള്‍ മത്സരിച്ച പരിപാടിയില്‍ ഹായില്‍ മിറര്‍ ജേതാക്കളായി. ടീം ദല്ല രണ്ടാ സ്ഥാനവും ടിം ഡിലൈറ്റ് മൂന്നാം സ്ഥാനവും നേടി.

ആവേശകരമായ മത്സരം ബര്‍സാനിലെ ദര്‍ബി സ്‌റ്റേഡിയത്തിലാണ് അരങ്ങേറിയത്. ചാന്‍സ അബ്ദുല്‍ റഹ്മാന്‍, നിസാം അലി പാറക്കാട്ട്, അഷറഫ് ഈറ്റ് വെല്‍, ഖൈദര്‍ പാലക്കാട്, അഫ്‌സല്‍ കായംകുളം എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഹായില്‍ ബ്രദേഴ്‌സ് കൂട്ടായ്മ അംഗങ്ങളായ ഷാന്‍ ഷാഫി കടയ്ക്കല്‍, മുബാറക് ബഷീര്‍ ചെമ്പഴന്തി, സൈനുദ്ദീന്‍ കടവൂര്‍, ഹസന്‍ വെമ്പായം, അന്‍ഹര്‍ ആറ്റിങ്ങല്‍, ഷെബിന്‍ പട്ടാഴി മത്സരങ്ങള്‍ക്ക് നേത്രത്വം നല്‍കി.

Leave a Reply