ബഹിരാകാശ രംഗത്ത് സൗദി-ഇന്ത്യാ സഹകരണം

റിയാദ്: ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച് ഓര്‍ഗനൈസേഷനുമായി സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇതിനായി കമ്യൂണിക്കേഷന്‍സ് ആന്റ് ഐടി മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ചന്ദ്രയാന്‍ ദ്യത്യം സൃഷ്ടിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മികവിനിടെയാണ് ഐഎസ്ആര്‍ഒയുമായി സഹകരിക്കാന്‍ സൗദി മന്ത്രി സഭയുടെ തീരുമാനം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നിയോം സിറ്റിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യയുമായി കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ തീരുമാനിച്ചത്.

സമാധാന ആവശ്യങ്ങള്‍ക്ക് ബഹിരാകാശ രംഗത്ത് ഇരു രാഷ്ട്രങ്ങളും സഹകരിക്കുന്നതിനാണ് ഉഭയ കക്ഷി കരാര്‍. ഇതിനായി ഐഎസ്ആര്‍ഒയുമായി ചര്‍ച്ച നടത്താന്‍ സൗദി സ്‌പേസ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി അബ്ദുല്ല അല്‍ സവാഹയെ ചുമതലപ്പെടുത്തി. അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രഫഷണല്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണത്തിന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായും ധാരണാപത്രം ഒപ്പുവെക്കാനും മന്ത്രി സഭ അംഗീകാരം നല്‍കി.

 

Leave a Reply