സൗദി തൊഴില്‍ വിപണി ഉണരുന്നു; തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു: ഐഎംഎഫ്

റിയാദ്: സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കഴിഞ്ഞ വര്‍ഷം അതിവേഗം വളര്‍ച്ച കൈവരിച്ച ജി20 സമ്പദ് വ്യവസ്ഥ സൗദി അറേബ്യയുടേതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 2022 അവസാനം 4.8 ശതമാനമായി കുറഞ്ഞു. കൊവിഡ് കാലഘട്ടത്തില്‍ തൊഴില്‍ വിപണിയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. എന്നാല്‍ അതിന് ശേഷം സ്വദേശി, വിദേശി വ്യത്യാസമില്ലാതെ തൊഴില്‍ നേടിയവരുടെ എണ്ണം വര്‍ധിച്ചു. ഇതാണ് തൊഴിലില്ലായ്മ നിരക്കില്‍ മാറ്റം ദൃശ്യമാകാന്‍ കാരണം.

കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ വിവിധ പരിപാടികളാണ് സൗദി അറേബ്യ നടപ്പിലാക്കി വരുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ വിജയകരമാണ്. ഈത്തപ്പഴം, പച്ചക്കറികള്‍, ഗോതമ്പ്, പാലുല്‍പ്പന്നങ്ങള്‍, മുട്ട, കോഴി, എന്നിവയുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്.

2022ല്‍ തൊഴില്‍ വിപണിയില്‍ സ്ത്രീ സാന്നിധ്യം 36 ശതമാനമായി ഉയര്‍ന്നു. യുവ തലമുറയുടെ തൊഴിലില്ലായ്മ 16.8 ശതമാനമായി കുറയുകയും ചെയ്തു. ?

Leave a Reply