റിയാദ്: കൊല്ലത്തു നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടിയ കണ്ണൂരിലെ കലാ പ്രതിഭകള്‍ക്ക് അഭിനന്ദനം അറിയിച് റിയാദിലെ കണ്ണൂര്‍ കൂട്ടായ്മ ‘കിയോസ്്’ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പ്രതീകാത്മകമായി സ്വര്‍ണ കപ്പിന്റെ മാതൃകയൊരുക്കിയായിരുന്നു ആഘോഷം.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാ കിരീടം കണ്ണൂരിന്റെ മണ്ണിലെത്തിക്കാന്‍ പ്രയത്‌നിച്ച കലാപ്രതിഭകള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കിയോസ്‌ക് അഭിനന്ദനം അറിയിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തില്‍ കിയോസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു .
23 വര്‍ഷത്തിന് ശേഷം കിട്ടിയ സ്വര്‍ണ കപ്പില്‍ കുട്ടികള്‍ നാട്ടില്‍ മുത്തമിടുമ്പോള്‍ റിയാദില്‍ കണ്ണൂര്‍ പ്രവാസികള്‍ കേക്ക് മുറിച്ചും മധുരം നല്‍കിയുമാണ് വിജയാഘോഷത്തിന്റെ ഭാഗമായത് .
ആലിയ രാഹുല്‍ കേക്ക് മുറിച്ചു. അനുമോദന സദസ്സ് കിയോസ് ഓര്‍ഗനൈസിംഗ് കണ്‍വിനര്‍ അനില്‍ ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ നവാസ് കണ്ണൂര്‍, ബാബുരാജ്, സന്തോഷ് ലക്ഷ്മണന്‍, പ്രഭാകരന്‍, ഹാഷിം പാപ്പിനിശ്ശേരി, ഷഫീഖ് വലിയ, വരുണ്‍ കണ്ണൂര്‍, രാഹുല്‍ പൂക്കോടന്‍, ഷംസ്, അസ്‌കര്‍ പാറക്കണ്ടി, നൗഫല്‍ എന്നിവര്‍ സംസാരിച്ചു. മികച്ച രീതിയില്‍ കലോത്സവം സംഘടിപ്പിച്ച കൊല്ലം ജില്ലാ ഭരണകൂടത്തിന് ചടങ്ങില്‍ സംസാരിച്ചവര്‍ പ്രത്യേകം നന്ദി പറഞ്ഞു. ഷൈജു പച്ച സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ റസാഖ് മണക്കായി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.