മതേതര ഇന്ത്യയെ വീണ്ടെടുക്കണo; പ്രവാസികള്‍ സജ്ജരാകണം

റിയാദ്: മതേതര, ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് നാടിനൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നു മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണിശേരി. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് താഴെയിറക്കാന്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന് കെഎംസിസി പ്രവര്‍ത്തകര്‍ കര്‍മനിരതരായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങണം മെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട് അധ്യക്ഷത വഹിച്ചു. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലെയും പ്രധാന ഭാരവാഹികള്‍ പങ്കെടുത്തു.

റിയാദ് കെഎംസിസി പ്രസിഡന്റ് സിപി മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ല കെ.എംസി.സി ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ബഷീര്‍ ഇരുമ്പുഴി, റിയാസ് തിരൂര്‍ക്കാട്, ഇക്ബാല്‍ തിരൂര്‍, മുബാറക് ഏറനാട്, അഷ്‌റഫ് കോട്ടക്കല്‍, യുസുഫ് മുട്ടനൂര്‍, ബുഷൈര്‍ പെരിന്തല്‍മണ്ണ, നജ്മുദീന്‍ അരീക്കന്‍, ഷാജഹാന്‍ കുന്നുമ്മല്‍, ബഷീര്‍ ചുള്ളിക്കോട്,നാസര്‍ മഞ്ചേരി ,ഷഫീഖ് മനോളന്‍, ഇസ്ഹാക് താനൂര്‍, നൗഷാദ് പൊന്നാനി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ നടത്താന്‍ പോകുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന രേഖ യോഗത്തില്‍ അവതരിപ്പിച്ചു.

മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞ യോഗത്തിനു ജില്ല ഭാരവാഹികളായ നൗഫല്‍ താനൂര്‍,റഫീഖ് ഹസ്സന്‍,മജീദ് മണ്ണാര്‍മല,സഫീര്‍ ഖാന്‍,റഫീഖ് ചെറുമുക്ക്,ഇസ്മായില്‍ ഓവുങ്ങല്‍,അര്‍ഷാദ് തങ്ങള്‍,ഫസലു പൊന്നാനി ,ഷബീറലി പള്ളിക്കല്‍,നാസര്‍ മുത്തേടം ,സലാം മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply