
റിയാദ്: കൊവിഡ് പോരാട്ടത്തില്‍ പങ്കുചേരുന്നതിന് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ ‘സേഫ് ഷോപ്പിംഗ് അവേഴ്‌സ് ‘ ആരംഭിക്കുന്നു. സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ മാര്‍ച്ച് 3 മുതല്‍ 9 വരെ ഇതിനായി പ്രത്യേക കാമ്പയിന്‍ നടക്കും. രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് സേഫ് ഷോപ്പിംഗ് അവേഴ്‌സ്.
പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനുമാണ് കാമ്പെയ്ന്‍. സേഫ് ഷോപ്പിംഗ് അവേഴ്‌സില്‍ അവശ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവക്ക് എക്‌സ്‌ക്ലൂസീവ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് തവക്കല്‍ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ലുലു മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു. ലുലു സ്‌റ്റോറുകളില്‍ മികച്ച ആരോഗ്യ ശുചിത്വവും സാമൂഹിക അകലം പാലിക്കുന്നതിനും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
