റിയാദ്: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. തൃശ്ശൂര്‍ താഴേക്കാട് പുല്ലൂര്‍ സര്‍ജില്‍ കൃഷ്ണ (30) ആണ് മരിച്ചത്. മട്ടപറമ്പില്‍ ഉണ്ണികൃഷ്ണന്‍, വത്സല ദമ്പതികളുടെ മകനാണ്.
റിയാദ് ന്യൂ സനയ്യയിലെ അല്‍ ഫൊല്ലാ മീറ്റ് ഫാക്ടറിയില്‍ ഇലട്രിക്കല്‍ എക്യുപ്‌മെന്റ്‌സ് ടെക്‌നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്.
വെള്ളി രാത്രി പതിനൊന്നിന് കുളിക്കാന്‍ കയറിയ സര്‍ജില്‍ കൃഷ്ണ കുഴഞ്ഞു വീണു. ഉടനെ സുഹൃത്തുക്കള്‍ ആംബുലസില്‍ അടുത്തുള്ള അല്‍ റാബിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ റാബിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.