Sauditimesonline

watches

ബാഡ്മിന്റണ്‍ താരത്തിന് ഒഐസിസി സ്വീകരണം

റിയാദ്: സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസയ്ക്ക് സ്വീകരണം നല്‍കി. കോഴിക്കോട് ജില്ല ഒഐസിസി റിയാദ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

സൗദി അറേബ്യയുടെ പ്രഥമ ദേശീയ ഗെയിംസില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയ താരമാണ് റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഖദീജ നിസ. സൗദിയില്‍ ജനിച്ച വിദേശികള്‍ക്ക് ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. 6000 ഇനങ്ങളില്‍ സൗദി പൗരന്‍മാര്‍ക്ക് പുറമെ സൗദിയില്‍ ജനിച്ച 25ലധികം രാഷ്ട്രങ്ങളില്‍ നിന്നുളള വിദേശികള്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. വിദേശികളില്‍ ആദ്യ സ്വര്‍ണ ജേതാവും ഖദീജ നിസയാണ്.

സ്വീകരണ പരിപാടി ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ടി അര്‍ഷദ് അധ്യക്ഷത വഹിച്ചു. കരീം കൊടുവളളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഖദീജ നിസ, പിതാവ് അബ്ദുല്ലത്തീഫ് എന്നിവരെ നവാസ് വെളളിമാട്കുന്ന് പരിചയപ്പെടുത്തി. ഒഐസിസിയുടെ ഉപഹാരം എംടി അര്‍ഷദിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സമ്മാനിച്ചു. വിവിധ ജില്ലാ കമ്മറ്റികള്‍ പൊന്നാട അണിഞ്ഞ് ആദരിച്ചു. സ്വീകരണത്തിന് ഖദീജ നിസ നന്ദി പറഞ്ഞു.

അഷ്‌റഫ് മേച്ചേരി, ശഫാദ് അത്തോളി, അബ്ദുല്ല വല്ലാഞ്ചിറ, റഷീദ് കൊളത്തറ, നജിം കൊച്ചുകലുങ്ക്, വിജെ നസ്‌റുദ്ദീന്‍, ഇബ്രാഹിം സുബ്ഹാന്‍, ഒമര്‍ ശരീഫ്, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, യഹ്‌യ കൊടുങ്ങല്ലൂര്‍, സലിം അര്‍ത്തിയില്‍, സജീര്‍ പൂന്തുറ, സുഗതന്‍ നൂറനാട്, ബഷീര്‍ കോട്ടയം, ശുക്കൂര്‍ ആലുവ, സുരേഷ് ഷങ്കര്‍, അമീര്‍ പട്ടണത്ത്, മജീദ് കണ്ണൂര്‍, സാദിക് ഓ കെ, ശിഹാബ്, വൈശാഖ്, ഇഖ്ബാല്‍, അനീസ് അബ്ദുല്ല, റിഫായി, നാദിര്‍ഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top