ദല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിസാ നിബന്ധനകളില്‍ മാറ്റം വരുത്തി യൂറോപ്യന്‍ യൂണിയന്‍. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ വേഗത്തില്‍ സ്റ്റാമ്പ് ചെയ്തു ലഭിക്കും. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും കുടിയേറ്റ യാത്രകളില്‍ ഉണ്ടാക്കിയ പുതിയ കരാര്‍ പ്രകാരമാണ് വിസ നിബന്ധനകളില്‍ ഇളവ് വരുത്തിയതെന്ന് യൂറോപ്യന്‍ യൂനിയന്‍ വ്യക്തമാക്കി.
അമേരിക്ക, യുകെ വിസിറ്റിംഗ് വിസയുളള ഇന്ത്യക്കാര്‍ക്കു ഷെങ്കന്‍ വിസകള്‍ ലഭിക്കുന്നതിന് നിരവധി കടമ്പകളാണ് നിലവിലുളളത്. നിബന്ധനകളില്‍ ഇളവു വരുത്തിയതോടെ അതിവേഗം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേയ്ക്ക് വിസ ലഭിക്കും.
ഇന്ത്യക്കാര്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ പുതിയതായി നടപ്പിലാക്കുന്ന ‘കാസ്‌കേഡ്’ പ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആദ്യം രണ്ട് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകളാണ് ലഭിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെു രണ്ട് ഷെങ്കന്‍ വിസകള്‍ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തിരിക്കണം. അത്തരക്കാര്‍ക്കാണ് കാസ്‌കേഡ് പ്രകാരം വില ലഭിക്കുക.
ഇത്തരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് കാലാവധിയുണ്ടെങ്കില്‍ അഞ്ച് വര്‍ഷ വിസ ലഭിക്കും. വിസയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രവേശിക്കാവുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ അവകാശങ്ങള്‍ ഇത്തരം വിസകളുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും ലഭിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.