ദമാം: അരക്ഷിതത്വവും ആശങ്കയും നിറഞ്ഞ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തിന് അന്ത്യം കുറിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് ദമാം മീഡിയ ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോക്ക്.
‘ജനാധിപത്യം വിധി പറയുമ്പോള്‍’ എന്ന വിഷയത്തില്‍ ദമാം റോസ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയും നിയമ നിര്‍മാണസഭകളും വിവിധ അന്വേഷണ ഏജന്‍സികളും ഭരണകൂടത്തിന് വിധേയപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വര്‍ഗീയതയും വിഭാഗീയതയും സ്യഷ്ടിച്ച് ഭരണകൂടം മുന്നോട്ട് നീങ്ങുമ്പോള്‍ ബാലറ്റിലൂടെ പ്രതീികരിച്ച് അധികാരത്തില്‍ പുറത്താക്കാനുള്ള അവസാന അവസരമാണ് ലോകസഭാ തിരഞ്ഞെടുപ്പെന്ന് സംഘടനാ പ്രതിനിധികള്‍ ഏകസ്വരത്തില്‍ പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയത്തിനുപരി ഇന്‍ഡ്യാ മുനണിയെ അധികാരത്തില്‍ കൊണ്ടുവരുവാനുള്ള പ്രവര്‍ത്തന പരിപാടികളായിരിക്കണം ഇനിയുള്ള ദിവസങ്ങളിലൂടെ നിര്‍വ്വഹിക്കപ്പെടേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍പറഞ്ഞു. മീഡിയ ഫോറം പ്രസിഡണ്ട് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷിഹാബ് കായംകുളം, ഇ കെ അബ്ദുല്‍ കരീം, ലിബി ജയിംസ്, ഹുസ്‌നാ ആസിഫ് (ഒഐസിസി), പ്രദീപ് കൊട്ടിയം, സൈനുദ്ദീന്‍ കൊടുങ്ങല്ലൂര്‍, റശ്മി രാമചന്ദ്രന്‍, അനു രാജേഷ് (നവോദയ),
മുജീബ് കൊളത്തൂര്‍, മുഷ്താഖ് പേങ്ങാട്, ഷബ്‌ന നജീബ്, റുഖിയ റഹ്മാന്‍ (കെഎംസിസി), ബെന്‍സി മോഹനന്‍ (നവയുഗം), അന്‍വര്‍ സലീം, റഊഫ് ചാവക്കാട്, ഫൗസിയ മൊയ്തീന്‍, സാബിക് കോഴിക്കോട് (പ്രവാസി വെല്‍ഫെയര്‍), മിദ്‌ലാജ് ബാലുശ്ശേരി (ഐഎംസിസി), മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി എ എം ഹാരിസ്, പി ടി അലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നൗശാദ് ഇരിക്കൂര്‍ സ്വാഗതവും പ്രവീണ്‍ വല്ലത്ത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.