റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാറ്റിക് ഡാന്‍സ് മത്സരം ഡി’റിയാലിറ്റി-22 സീസണ്‍ രണ്ടും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി മൊയിന്‍ അക്തര്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് ആശംസകള്‍ നേര്‍ന്നു. സ്‌കൂളുകള്‍ക്കു നല്‍കുന്ന സഹായം സംബന്ധിച്ച് ക്ലീറ്റസ്, മെഹബൂബ് എന്നിവര്‍ വിശദീകരിച്ചു.
പുതിയ ഭാരവാഹികളായി ഡെന്നി ഇമ്മട്ടി (പ്രസിഡന്റ്), ഉമ്മര്‍കുട്ടി (സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍), ജോര്‍ജ് ലല്ലുങ്കല്‍, മാധവന്‍ (വൈസ് പ്രസിഡന്റ്), കിഷോര്‍ കുമാര്‍, ശിവകുമാര്‍ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാരായി അരുകുമാര്‍ (ജീവകാരുണ്യം), ഹബീബ് റഹ്മാന്‍ (കലാ സാംസ്‌കാരികം), സുനില്‍ സുഗതന്‍ (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.
ഡാന്‍സ് മത്സരത്തില്‍ പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. ശാരൂഖ്, ഗോഡ്‌വിന്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വിജയികള്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.
ഡാന്‍സ് മത്സരത്തില്‍ പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. ശാരൂഖ്, ഗോഡ്‌വിന്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ വൈദേഹി നൃത്ത വിദ്യാലയത്തിലെ രശ്മി വിനോദ് ചിട്ടപ്പെടുത്തിയ സംഘനൃത്തം വിവിധ സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നൃത്തം സുബിന്‍ ആണ് ചിട്ടപ്പെടുത്തിയത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ നൂപുര നൃത്ത കലാ വിദ്യാലയത്തിലെ കുഞ്ഞു മുഹമ്മദ് ചിട്ടപ്പെടുത്തിയ നൃത്തം രണ്ടാം സ്ഥാനം നേടി.
കലാ സന്ധ്യയില്‍ ദേവിക ബാബുരാജ്, ജുബിന്‍, മഹേഷ് നായര്‍, ഹബീബ് റഹ്മാന്‍, അബൂബക്കര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡോ. മീര മഹേഷ് അവതാരക ആയിരുന്നു. സിനില്‍ സുഗതന്‍, മഹേഷ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.