റിയാദ്: ഫാലസ്തീനുമേല്‍ പതിറ്റാണ്ടുകളായി ഇസ്രായില്‍ തുടരുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആര്‍.ഐ.സി.സി ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളും സ്വാഭാവിക നീതിയും നിഷേധിക്കുന്ന ക്രൂരതകളുടെ വാര്‍ത്തയാണ് ദിനേന വരുന്നത്. ഇത് മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാളുടെയും ഹൃദയം നുറുങ്ങും കാഴ്ചകളാണ്. സ്വന്തം മണ്ണിനും ജീവനും വേണ്ടി പതിറ്റാണ്ടുകളായി പോരാടുന്ന ഫലസ്ത്വീന്‍ ജനതയെ തീവ്രവാദ മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാവില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യമാണ്. പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശം അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണം. വിഷയത്തില്‍ നീതിയുക്തമായ നിലപാടെടുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സാധ്യമാവണം.
സൗദി അറേബ്യാ കാലങ്ങളായി സ്വീകരിച്ച് വരുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. സമാധാന ശ്രമങ്ങള്‍ക്ക് മുഴുവന്‍ രാജ്യങ്ങളും പിന്തുണ നല്‍കണമെന്ന് മുഹിമ്മ ഇസ്‌ലാഹി സംഗമം ആവശ്യപ്പെട്ടു. വിശ്വാസി സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകളും സഹായങ്ങളും ചെയ്യാന്‍ സംഗമം ആഹ്വാനം ചെയ്തു.
പണ്ഡിതനും ഹായില്‍ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകനുമായ അബ്ദുസ്സലാം മദീനി ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ സ്വലാഹി മദീന മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മാറാത്ത് ജാലിയാത്ത് പ്രബോധകന്‍ താജുദ്ദീന്‍ സലഫി, ബുറൈദ ജാലിയാത്ത് പ്രബോധകന്‍ റഫീഖ് സലഫി, അബ്ദുല്ല അല്‍ ഹികമി, ആഷിക് മെഹബൂബ്, ഇക്ബാല്‍ കൊല്ലം, ഉമര്‍ ശരീഫ്, അമീന്‍ മദീനി, ഷഹീന്‍ അല്‍ ഹികമി, തന്‍സീം കാളികാവ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര ആമുഖ ഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍മാരായ അബ്ദുറഹീം പേരാമ്പ്ര, അഷ്‌റഫ് തേനാരി, മൊയ്തു അരൂര്‍, അബ്ദുറഊഫ് സ്വലാഹി, അഹമ്മദ് റസല്‍, ഷഹജാസ് പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു.
ആരിഫ് കക്കാട്, ബഷീര്‍ കുപ്പോടന്‍, അമീര്‍ സാബു, അര്‍ഷദ് ആലപ്പുഴ, ഉബൈദ് തച്ചമ്പാറ, യാസര്‍ അറഫാത്ത്, അനീസ് എടവണ്ണ, നബീല്‍ പയ്യോളി, റിയാസ് ചൂരിയോട്, അജ്മല്‍ കള്ളിയന്‍, നൂറുദ്ദീന്‍ തളിപ്പറമ്പ്, അബ്ദുസ്സലാം കുളപ്പുറം, ഷഹീര്‍ പുളിക്കല്‍, ശബാബ് കാളികാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ടീന്‍സ് വര്‍ക്ക് ഷോപ്പില്‍ ജസീല ടീച്ചര്‍, ആതിക ടീച്ചര്‍, സാദിയ ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സഹീദ യുകെ, സുനീറ തായില്‍, സബീഹ എം ടി, ഷഹന യൂ കെ ,റജില ,അശ് രിന്‍, ഷബാന കെ.വി, ഷബ്‌ന, സുമയ്യ, ഐരിഹാന്‍ ,ബനീറ ,ഫാത്തിമ ഹുസ്‌ന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.