റിയാദ്: കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന ഇ.കെ.നായനാരുടെ പതിനെട്ടാമത് അനുസ്മരണ ദിനം കേളി കലാസാംസ്‌കാരിക വേദി ആചരിച്ചു.
ബദിയയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രന്‍ കൂട്ടായ്, സനയ്യ അര്‍ബൈന്‍ രക്ഷാധികാരി സെക്രട്ടറി സുകേഷ് കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗവും കേളി സെക്രട്ടറിയുമായ ടി.ആര്‍.സുബ്രഹ്മണ്യന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.