റിയാദ്: ഒഐസിസി റിയാദ്-മലപ്പുറം ജില്ലാ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിദ്ദീഖ് കല്ലുപറമ്പന്‍ (പ്രസിഡണ്ട്) ജംഷാദ് തുവ്വൂര്‍ (ജനറല്‍ സെക്രട്ടറി-സംഘടന ചുമതല), വഹീദ് വാഴക്കാട് (വര്‍ക്കിംഗ് പ്രസിഡണ്ട്), സാദിഖ് വടപുറം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
ഭാസ്‌ക്കരന്‍ മഞ്ചേരി, സൈനുദ്ധീന്‍ വെട്ടത്തൂര്‍ (വൈസ് പ്രസിഡന്റുമാര്‍), അന്‍സാര്‍ വാഴക്കാട്, ബഷീര്‍ കോട്ടക്കല്‍ (ജന. സെക്രട്ടറിമാര്‍), ഷറഫു ചിറ്റന്‍ (ജോ. ട്രഷറര്‍), ഉണ്ണികൃഷ്ണന്‍ വാഴൂര്‍, റഫീഖ് കൊടിഞ്ഞി, പ്രഭാകരന്‍, ബനൂജ് പുലത്, ബഷീര്‍ ടി പി, റിയാസ് വണ്ടൂര്‍,മുത്തു പാണ്ടിക്കാട്,ഷൗക്കത് ഷിഫ, ഷാനവാസ് ഒതായി,അന്‍സാര്‍ നെയ്തല്ലൂര്‍, നൗഷാദ്, ശിഹാബ് അരിപ്പന്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അന്‍ഷിദ് വഴിക്കടവ്, റഫീഖ് കുപ്പനത്ത്, ഷംസു കളക്കര, മജീദ്, ഷാജഹാന്‍ വണ്ടൂര്‍, മുജീബ് സി ഡി, ഹകീം പാതാരി, സലിം വാഴക്കാട്, സന്‍വീര്‍ വാഴക്കാട്, ഷാജു തുവ്വൂര്‍, മഹ്മൂദ്, ജൈസല്‍ ഒതായി, മഹേഷ് മങ്കട, മുഹമ്മദ് വഴിക്കടവ്, നജീബ് ആക്കോട്, ഉനൈസ്,ഹര്‍ഷിദ് ചിറ്റന്‍,സഗീര്‍ ഇ.പി, സാലിഹ് പത്തിരിയാല്‍ എന്നിവരാണ് നിര്‍വാഹക സമിതി അംഗങ്ങളാണ്.
റസാക് പൂക്കോട്ടുംപാടം, സലിം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ, നൗഫല്‍ പാലക്കാടന്‍,സക്കീര്‍ ദാനത്ത്, അമീര്‍ പട്ടണത്ത്, വിനീഷ് ഒതായി എന്നിവര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങങ്ങളായി തെരഞ്ഞെടുത്തു.
വരണാധികാരികളായ മജീദ് ചിങ്ങോലി, മുഹമ്മദ് അലി മണ്ണാര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ സഫ മക്ക ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്. മലപ്പുറം ഡിസിസിയുടെ ചുമതലയുളള കെപിസിസി സെക്രട്ടറി അഡ്വ.പി എ സലീമിന്റെ സാന്നിധ്യത്തില്‍ പുതിയ കമ്മറ്റി അധികാരം ഏറ്റെടുത്തു. റിയാദിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഗ്ലോബല്‍,നാഷണല്‍,സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളും ജില്ല പ്രസിഡന്റുമാരും ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.