Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

പ്രകൃതിയ്ക്കിണങ്ങിയ ‘പാക്ക്‌വെല്‍’ ഉത്പ്പന്നങ്ങള്‍ സൗദി വിപണിയില്‍

റിയാദ്: വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡിസ്‌പോസബിള്‍ ഫുഡ് പാക്കേജിംഗ് ബ്രാന്റ് പാക്ക്‌വെല്‍ ഉത്പ്പന്നങ്ങളുടെ വിപണനോദ്ഘാടനം റിയാദില്‍ നടന്നു. പ്ലാസ്റ്റിക്, അലുമിനിയം, പേപ്പര്‍ എന്നീ വിഭാഗങ്ങളിലായി ലോകോത്തര നിലവാരമുളള മൂവായിരത്തിലധികം ഉത്പ്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിട്ടുളളത്.

പ്രകൃതിക്ക് ഹാനികരമല്ലാത്ത എക്കോ ഫ്രണ്ട്‌ലി ഉത്പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുകയാണ് പാക്ക്‌വെല്‍ ലക്ഷ്യം വെക്കുന്നത്. ഇതിനായി പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഡി2ഡബ്‌ളിയു (ഡിഗ്രേഡ് ടു വാട്ടര്‍ ടെക്‌നോളജി) ഉപയോഗിക്കും. അതുകൊണ്ടുതന്നെ ഹാനികരമാകുന്നത് തടയുമെന്ന് ജനറല്‍ മാനേജര്‍ അഷ്‌റഫ് ചെളിങ്ങാട്ട് പറഞ്ഞു.

അലുമിനിയം ഫോയില്‍, അലുമിനിയം-പ്ലാസ്റ്റിക് പാത്രങ്ങള്‍, ക്‌ളിംഗ് ഫിലിം, പ്ലാസ്റ്റിക് റാപ്പുകള്‍, പേപ്പര്‍-പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, ടേബിള്‍വെയര്‍, പേപ്പര്‍-പ്ലാസ്റ്റിക് ബാഗുകള്‍, ഹൈജീന്‍ ആന്റ് സേഫ്റ്റി ഉല്‍പ്പന്നങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ പാക്കേജിംഗ് ഉള്‍പ്പെടെ അതിവിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിട്ടുളളത്. വിവിധ രാജ്യങ്ങളിലെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും ഗുണനിലവാര സര്‍ട്ടിഫിക്കേറ്റും പാക്ക്‌വെല്‍ നേടിയിട്ടുണ്ട്.

അടുത്ത വര്‍ഷത്തോടെ പാക്ക്‌വെല്‍ വിതരണത്തിന് ജിദ്ദ, ദമ്മാം എന്നിവിടങ്ങളാല്‍ ശാഖകളും രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ 50 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും തുറക്കും. ഫുഡ് ഗ്രേഡ് നിലവാരത്തില്‍ ഉത്പ്പന്നങ്ങള്‍ നിര്‍മിച്ച് നേരിട്ട് വിതരണം ചെയ്യുന്നതിനാല്‍ ഏറ്റവും മികച്ച വിലക്ക് ഏറ്റവും നല്ല ഉത്പ്പന്നം ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് കീഴില്‍ റീട്ടെറ്റയില്‍ ബ്രാന്റ് ഉള്‍പ്പെടെ മുപ്പതിലധികം ബ്രാന്റുകളുണ്ടെന്ന് വൈസ് പ്രസിഡന്റ് ഉമ്മന്‍ മാത്യു പറഞ്ഞു. നെസ്റ്റാ, ജീപാസ്, റോയല്‍ഫോഡ് തുടങ്ങിയ ജനപ്രായ ബ്രാന്റുകള്‍ക്ക് പുറമെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ഹൗസ് ഹോള്‍ഡ്, ഫാഷന്‍, ടെക്‌സ്‌റ്റൈത്സ് തുടങ്ങിയ മേഖലയില്‍ നിരവധി ബ്രാന്റുകളും ഗ്രൂപ്പിന് കീഴിലുണ്ട്. 90 ലോക രാജ്യങ്ങളില്‍ ഉത്പ്പന്നങ്ങള്‍ ലഭ്യമാണ്. ഇതില്‍ 60 രാജ്യങ്ങളില്‍ നേരിട്ടാണ് വിതരണം ചെയ്യുന്നത്. മുപ്പതിനായിരത്തിലധികം ജീവനക്കാരാണ് വെസ്‌റ്റേണ്‍ ഗ്രൂപ്പിന് കീഴില്‍ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതെന്നും ഉമ്മന്‍ മാത്യു പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top