
റിയാദ്: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നൂറിലേക്ക്. 24 മണിക്കൂറിനിടെ 102 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് ബാധിച്ചത്. 74 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ചികിത്സയിലുളള 2311 പേരില്‍ 542 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 3 കോടി 90 ലക്ഷം ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വൈറസ് ബാധിച്ചവരില്‍ 98 ശതമാനവും സുഖം പ്രാപിച്ചു. അത്യാസന്ന നിലയിലുളളവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. രണ്ടാഴച മുമ്പ് വരെ പ്രതിദിനം ആയിരത്തില്‍ കൂടുതല്‍ കൊവിഡ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.