Sauditimesonline

watches

ഇറാനുമായി ചര്‍ച്ച പ്രാഥമിക ഘട്ടത്തില്‍: വിദേശകാര്യ മന്ത്രി

റിയാദ്: ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. ഇറാന്‍ നടത്തുന്ന ആണവ പദ്ധതികള്‍ അതിരുകടക്കുന്നതില്‍ ആശങ്കയുണ്ട്. സമാധാന ആവശ്യങ്ങള്‍ക്കുളളതാണെന്ന പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് ഇറാന്റെ ആണവ പദ്ധതികളെന്നും മന്ത്രി പറഞ്ഞു.

ഇറാന് ആണവായുധം ലഭിക്കുന്നത് ഇല്ലാതാക്കുന്നതിനുളള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കും. അതേസമയം, ഇറാന്‍- സൗദി ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിനുളള അടിത്തറ പാകാന്‍ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

യമനില്‍ ഗുരുതരമായ ആക്രമണങ്ങളാണ് ഹൂതികള്‍ തുടരുന്നത്. വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുളള കരാറുമായി സഹകരിക്കാതെ സൈനിക നടപടികളുമായി ഹൂതികള്‍ മുന്നോട്ടുപോവുകയിണ്. ആമന്‍ പരിഹാരത്തിന് അമേരിക്കയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

യമന്‍ പ്രശ്‌നപരിഹാരത്തിന് പിന്തുണ നല്‍കുമെന്ന് ജോസെഫ് ബോറെല്‍ പറഞ്ഞു. ഹൂതികള്‍ സൗദിക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കംം. സമാധാനം പുനസ്ഥാപിക്കുകയും വേണം. ഇതിനായി ഹൂതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top