Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

അധ്യാപകര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം

റിയാദ്: സ്‌കോളര്‍ഷിഷ് നേടി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അനുമതി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍, സര്‍വകലാശാലാ അധ്യാപകര്‍, വൊക്കേഷണല്‍ ട്രൈനിംഗ് സെന്റര്‍ അധ്യാപകര്‍ എന്നിവിര്‍ക്ക് നേരിട്ട് സൗദിയിലെത്താം. സൗദി അറേബ്യ അംഗീകാരിച്ച ഒരു ഡോസ് വാക്‌സിനെങ്കിലും ഏടുത്തവര്‍ക്ക് നേരിട്ട് സൗദിയിലെത്താം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് നേരിട്ട് എത്താമെങ്കിലും ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇത്തരക്കാര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വാക്‌സിന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഘട്ടം ഘട്ടമായി യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കുന്നതിന്റെ ഭാഗമാണ് പുതിയ പ്രഖ്യാപനം എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രാജ്യം വിട്ടവര്‍ക്ക് മടങ്ങി വരാന്‍ അവസരം നല്‍കിയിരുന്നു. സൗദി അറേബ്യ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുളള ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരാന്‍ അനുമതി നല്‍കുന്ന പ്രഖ്യാപനം ഈ മാസം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top