മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ നാളെ റമദാന്‍ ഒന്ന്
റിയാദ്: സൗദി അറേബ്യയില്‍ ഫെബ്രുവരി 18 ബുധന്‍ റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ അറിയിപ്പ്. ദേശീയ ടെലിവിഷന്‍ ചാനലായ അല്‍ ഇഖ്ബാരിയ ആണ് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായെന്ന റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ശഅബാന്‍ 29 പൂര്‍ത്തിയാവുകയും വ്രതാനുഷ്ഠാനത്തിന് തുടക്കമാവുകയും ചെയ്തു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ രാജ്യത്തെ […]














