Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

Saudi News

gulf, saudi

കൃപ ഇഫ്താര്‍ സംഗമം

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ഇഫ്താര്‍ സംഗമം നടത്തി. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മുജിബ് കായംകുളം ഉദ്ഘാടനം ചെയ്തു. കായംകുളം എന്‍.ആര്‍.ഐ. യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റും വ്യവസായ പ്രമുഖനുമായ രാജന്‍ പിള്ളയെ ആദരിച്ചു. ജോ. സെക്രട്ടറി അബ്ദുല്‍ വാഹിദ് റമ്ദാന്‍ സന്ദേശവും പ്രോഗ്രാം കോഡിനേറ്റര്‍ ഷബീര്‍ വരിക്കപ്പള്ളി ആമുഖ പ്രഭാഷണവും നിര്‍വ്വഹിച്ചു. പുഷ്പരാജ്, ശിഹാബ് കൊട്ടുകാട്, സെബിന്‍ ഇക്ബാല്‍, സലിം കളക്കര, ജോസഫ് […]

gulf, saudi

‘ആശ’പ്പെരുന്നാളിന് ബിരിയാണിയും മധുരവും; സമരക്കാര്‍ക്കു ഒഐസിസി വനിതാ വേദി ഐക്യദാര്‍ഢ്യം

റിയാദ്: ഇടതു സര്‍ക്കാരിന്റെ അവഗണനയും ആക്ഷേപവും സഹിച്ച് സഹന സമരം നയിക്കുന്ന ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒഐസിസി റിയാദ് വനിതാ വേദി. അവകാശങ്ങള്‍ക്കായി തെരുവില്‍ കഴിയുന്ന ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ബിരിയാണിയും മധുരവും സമ്മാനിക്കും. ‘ആശ’പ്പെരുന്നാള്‍ എന്ന പേരിലാണ് ഐക്യദാര്‍ഢ്യം. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ഒഐസിസി വനിതാ വേദിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ അധികാരത്തിലേറിയ ഇടതു മുന്നണി സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളെയും വനിതാ തൊഴിലാളികളെയും അടിച്ചമര്‍ത്താനാണ്

gulf, saudi

വിവ ഗ്രൂപ്പിന്റെ ട്രെന്‍ഡി വിമാര്‍ട്ട് ഉദ്ഘാടനം ഇന്ന്

റിയാദ്: പ്രവാസി സമൂഹത്തിന്റെ സംഗമ വേദിയായ ബത്ഹയില്‍ പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിയ്ക്കാന്‍ ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങി. ബത്ഹ കേരള മാര്‍ക്കറ്റില്‍ ഇന്ന് (മാര്‍ച്ച് 27) രാത്രി 9.30ന് ട്രെന്‍ഡി വിമാര്‍ട്ട് ഉദ്ഘാടനം ചെയ്യും. പലചരക്ക് സാധനങ്ങള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, ഫുട്‌വെയര്‍, റെഡിമെയ്ഡ് എന്നിവയുടെ വിപുലമായ ശേഖരവും ട്രെന്‍ഡി വിമാര്‍ട്ടിന്റെ പ്രത്യേകതയാണ്. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കു ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് മൂന്നര

gulf, saudi

കേളി ഗര്‍ണാഥ ജനകീയ ഇഫ്താര്‍

റിയാദ്: കേളി ഗുര്‍ണാഥ യുണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കാലിക്കറ്റ് ടേസ്റ്റി റെസ്‌റ്റോറന്റിലും അല്‍ശുഹദാ പാര്‍ക്ക് പരിസരത്തും നടന്ന സംഗമത്തില്‍ 150ലധികം പേര്‍ പങ്കെടുത്തു. പരിപാടിക്ക് കേളി റൗദ രക്ഷാധികാരിക്കമ്മിറ്റി കണ്‍വീനര്‍ സതീഷ് വളവില്‍, ഏരിയാ സെക്രട്ടറി ബിജി തോമസ്, യൂണിറ്റ് സെക്രട്ടറി ശ്രീകുമാര്‍ വാസു, പ്രഭാകരന്‍ ബേത്തൂര്‍, ഷഫീഖ്, ബിനീഷ്, നിസാര്‍, ഷിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

gulf, saudi

സൗദിയില്‍ മാര്‍ച്ച് 30ന് പെരുന്നാളിന് സാധ്യത: ജ്യോതിശാസ്ത്ര കേന്ദ്രം

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 30ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 29 ശനി ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്ന് ഹോത്ത സുദൈര്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് പ്രവചനം. മജ്മഅ യൂനിവേഴ്‌സിറ്റിക്ക് കീഴിലുളള ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം ചന്ദ്രപ്പിറവി നിരീക്ഷിക്കുന്നതില്‍ രാജ്യത്തെ അറിയപ്പെടുന്ന സ്ഥാപനമാണ്. ശനിന സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമാകാനാണ് സാധ്യത. രാജ്യത്ത് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് പെരുന്നാള്‍ അവധി.

gulf, saudi

ഭിക്ഷാടനത്തിന് സ്ത്രീകളും കുട്ടികളും; യമന്‍ സംഘം കസ്റ്റഡിയില്‍

റിയാദ്: കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ച് ഭിക്ഷാടനം നടത്തയ സംഘം സൗദിയില്‍ പിടിയില്‍. യമന്‍ പൗരന്‍മാരായ 12 പേരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡുകളിലും പൊതുയിടങ്ങളിലും ഭിക്ഷാടനം നടത്തുന്നതിനാണ് കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഭിക്ഷാടകനികളായ യാചകരെ കണ്ടെത്തുന്നതിനു പരിശോധന തുടരുകയാണ്. ജിദ്ദയില്‍ സുരക്ഷ പട്രോളിങിനിടെയാണ് സംഘം കസ്റ്റഡിയിലായത്. മനുഷ്യക്കടത്ത് വിരുദ്ധ നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. പ്രതികള്‍ക്കെതിരെ കൂടുതല്‍ അനേഷണവും നിയമ നടപടികളും പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍

gulf

ലഹരിക്കെതിരെ ‘സീറോ സഹിഷ്ണുത നയം’ നടപ്പിലാക്കണം

റിയാദ്: ലഹരിക്കെതിരെ ‘സീറോ സഹിഷ്ണുത നയം’ നടപ്പിലാണാമെന്നു അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി ‘റിസ’ കേരള മുഖമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗം വലിയ സാമൂഹിക വിപത്തായി മാറിയ സാഹചര്യത്തില്‍ ലഹരി നിര്‍മാണം, സംഭരണം, വിതരണം എന്നിവ നടത്തുന്നവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നട പടികള്‍ സ്വീകരിക്കണമെന്നു ‘റിസ’ ആവശ്യപ്പെട്ടു. സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് റിയാദ് ഇനിഷ്യേറ്റീവ് എഗൈനെസ്റ്റ് സബ്സ്റ്റന്‍സ് അബ്യുസ് കാമ്പയിന്‍ ‘റിസ’. റിയാദ് കേന്ദ്രീകരിച്ച് സൗദിഅറേബ്യയിലെ മയക്കുമരുന്ന് നിയന്ത്രണ

gulf, saudi

വേങ്ങര കെഎംസിസി ഇഫ്താര്‍ സംഗമം

റിയാദ്: വേങ്ങര നിയോജക മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഘടിപ്പിച്ചു. ഇഫ്താര്‍ മീറ്റില്‍ വിവിധ കെഎംസിസി ഘടകങ്ങളിലുള്ള ഭാരവാഹികള്‍, നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സുലൈ എക്‌സിറ്റ് പതിനെട്ടിലെ സആദ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ എഴുന്നൂറിലധികം വരുന്ന പ്രവര്‍ത്തകരും കുടുംബിനികളും പങ്കെടുത്തു. പ്രൊഫസര്‍ ളിയാവുദ്ധീന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ കോയമു ഹാജി, മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട,

gulf, saudi

ഫോര്‍മ ഇഫ്താര്‍ വിരുന്ന്

റിയാദ്: ഫൗണ്ടേഷന്‍ ഓഫ് റിയാദ് മാര്‍ക്കറ്റ് അഡ്വഞ്ചേഴ്‌സ് (ഫോര്‍മ റിയാദ്) ബത്ഹയിലെ അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സ്‌നേഹ വിരുന്നൊരുക്കി. റിയാദ് ബത്ഹ ഗുറാബിയിലെ വ്യവസായികളും വ്യാപാര പ്രമുഖരും പങ്കെടുത്തു. ഇഫ്താര്‍ വിരുന്നില്‍ ഫോര്‍മ ഭാരവാഹികളായ അരീക്കോട് നിസാര്‍ എ.ജിസി, ധൂം ടെലികോം മാനേജിങ് ഡയറക്ടര്‍ നൗഷാദ് പികെ, ഐ സ്‌റ്റോര്‍ ഡയറക്ടര്‍ സജീര്‍, ഫായിസ് എ.ജിസി, ഫസല്‍ എ.ജി.സി തുടങ്ങിയവരും ഫൈസല്‍ പാഴൂര്‍, കെല്‍ക്കോ ഗ്രുപ്പ് മാനേജിങ് ഡയറക്ടര്‍ അസ്‌ക്കര്‍ കെല്‍ക്കൊ, നെസ്‌റ്റോ ഹൈപ്പര്മാര്‍ക്കറ്റ് മാനേജര്‍

gulf, saudi

ആര്‍എസ്‌സി ഖുര്‍ആന്‍ ഫിയസ്റ്റ: ന്യു സനയ്യ ജേതാക്കള്‍

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സോണ്‍ സംഘടിപ്പിച്ച എട്ടാമത് തര്‍തീല്‍ ഖുര്‍ആന്‍ ഫിയസ്റ്റയില്‍ ന്യു സനയ്യ സെക്ടര്‍ ജേതാക്കളായി. ഖാലിദിയ, ബത്ഹ എന്നീ സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഖുര്‍ആന്‍ പാരായണം, ഹിഫഌ, ഇസ്മുല്‍ ജലാല, ഖുര്‍ആന്‍ കഥ പറയല്‍, ക്വിസ് തുടങ്ങിയ മത്സരങ്ങളില്‍ എട്ടു സെക്ടറുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. സമാപന സംഗമം സയ്യിദ് ശറഫുദ്ധീന്‍ സഅദി അല്‍ മുഖൈബിലി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയില്‍ ഖുര്‍ആനിന്റെ ആശയ പ്രചാരണത്തിന് തര്‍തീല്‍

gulf, saudi

തൊഴിലാളികളോടൊപ്പം എസ്എംഎസ് സ്‌നേഹവിരുന്ന്

റിയാദ്: വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ ഏറ്റവും കൂടുതലുളള റിയദ് ഷിഫയില്‍ സാഹോദര്യത്തിന്റെ സ്‌നേഹവിരുന്നൊരുക്കി ഇഫ്താര്‍ സംഗമം. മൂന്നുവര്‍ക്ക്‌ഷോപ്പുകളിലായി ഷിഫാ മലയാളി സമാജം (എസ്എംഎസ്) ആണ് ഇഫ്താര്‍ ഒരുക്കിയത്. എസ്എംഎസ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വിവിധ വിഭവങ്ങളാണ് അതിഥികളെ സല്‍ക്കരിക്കാന്‍ വിതരണം ചെയ്തത്. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക പരിപാടി സലീം കളക്കര ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് വിശദീകരിച്ചു. മുജീബ് കായംകുളം റമദാന്‍ സന്ദേശം നല്‍കി. കണ്‍വീനര്‍മാരായ സാബു പത്തടി,

gulf, saudi

സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റെയും വുമെന്‍സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സ്‌നേഹവിരുന്നൊരുക്കി. റിയാദിലെ വിവിധ സാംസ്‌കാരിക, സാമൂഹിക, സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. റിയാദ് എക്‌സിറ്റ് 18ലെ മന്‍ഹല്‍ വിശ്രമകേന്ദ്രത്തില്‍ നടത്തിയ സംഗമത്തിന് പ്രോഗ്രാം കണ്‍വീനര്‍ ഡൊമിനിക് സാവിയോ, വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂര്‍ ട്രഷറര്‍ ബിന്‍യാമിന്‍ ബില്‍റു, ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, റിയാദ് കൗണ്‍സില്‍ അംഗങ്ങളായ റിയാസ് വണ്ടൂര്‍, സ്‌കറിയ

gulf, saudi

‘നവകേരളം കര്‍മപദ്ധതി’ രാജ്യത്തിന് മാതൃക: ഇഎംഎസ്, എകെജി അനുസ്മരണ യോഗം

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളും സിപിഐഎം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസ്സിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡണ്ടുമായ സെബിന്‍ ഇക്ബാല്‍ അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. കേരളം നേടിയെടുത്ത ചരിത്ര നേട്ടങ്ങളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തകര്‍ക്കാനുള്ള വലതു പക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും അജണ്ട ജനം തിച്ചറിയണം. ജനങ്ങളുടെ അടിയന്തിര

gulf, saudi

പ്രവാസി വെല്‍ഫെയര്‍ ‘സ്‌നേഹസ്പര്‍ശം’

റിയാദ്: ഈദുല്‍ ഫിത്ര്‍, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രവാസ ലോകത്ത് ദുരിതങ്ങളനുഭവിക്കുന്നവര്‍ക്കു സ്‌നേഹ സാന്ത്വനം പകരാന്‍ പ്രവാസി വെല്‍ഫെയര്‍. അര്‍ഹരായ പ്രവാസി സുഹൃത്തുക്കളെ കണ്ടെത്തി പുതുവസ്ത്രം നല്‍കാനുള്ള പ്രവാസി ‘സ്‌നേഹസ്പര്‍ശം’ പരിപാടിക്ക് ഔപചാരിക തുടക്കം. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഷാലിമാര്‍ എം ഡി റഫീഖ് എന്നിവരില്‍ നിന്നു പ്രവാസി വളന്റിയര്‍മാര്‍ പുതുവസ്ത്രം സ്വീകരിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌നേഹസ്പര്‍ശം മാതൃകാപരമാണെന്നും സന്തോഷ വേളകളില്‍ സ്‌നേഹവും സഹാനുഭൂതിയും പങ്കുവെക്കുന്നത് ശ്ലാഘനീയമാണെന്നും അവര്‍ പറഞ്ഞു. പുതുവസ്ത്രം കൈമാറി ആഘോഷങ്ങളില്‍

Scroll to Top