വാഹനാപകടത്തില്‍ രിസാല സെക്രട്ടറിയുടെ പത്‌നി ഉള്‍പ്പെടെ മൂന്നു മരണം
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ ദേശീയ സെക്രട്ടറി കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാടും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്നു മരണം. ശിഹാബിന്റെ പത്‌നി സഫല (30), മകള്‍ ആലിയ (7), സുഹൃത്ത് മിസ്അബിന്റെ മകന്‍ ദഖ്‌വാന്‍ (6) എന്നിവരാണ് മരിച്ചത്. ഒമാനില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട കുടുംബങ്ങള്‍ സൗദി അതിര്‍ത്തി ബത്ഹയില്‍ മാര്‍ച്ച് 30 രാവിലെ 8.30നാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പും കുടുംബവുമാണ് ശിഹാബിനൊപ്പം വാഹനത്തില്‍ യാത്രചെയ്തിരുന്നത്. […]














