ഈദ് മെഗാ ഫെസ്റ്റ്; നിറഞ്ഞാടി മിയ മെഹക്
റിയാദ്: ഇശല്‍ രാവിനെ അനശ്വരമാക്കി കുരുന്നു ഗയിക മിയ മെഹക്. ലാളിത്യം വിതറിയ കുറുമ്പുകള്‍ പുഞ്ചിരിയായ് നിറഞ്ഞാടിയ സംഗീത വിരുന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഒരുക്കിയ ഈദ് മെഗാ ഫെസ്റ്റിലാണ് അരങ്ങേറിയത്. മലാസ് ഡൂണ്‍സ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ മീഡിയാ താരം നിഷാദ് സുല്‍ത്താനും കുടുംബവും അവതരിപ്പിച്ച ഗാനങ്ങളും ആകര്‍ഷകമായി. സാംസ്‌കാരിക സമ്മേളനം സൗദി പൗരപ്രമുഖന്‍ ഷെയ്ഖ് മുഹമ്മദ് സൗദ് അല്‍ മൂബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു, […]












