വിമാന കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരെ കൊളളയടിക്കുന്നു
ദമ്മാം: വിമാന ഇന്ധനത്തിന് ഗണ്യമായി വില കുറഞ്ഞിരിയ്ക്കുമ്പോഴം ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിയ്ക്കുന്ന വിധത്തില്‍ ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിയ്ക്കുകയാണെന്ന് നവയുഗം സാംസ്‌കാരികവേദി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍ നിരക്ക് നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും നവയുഗം ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ട്രെയിന്‍ യാത്രാ നിരക്കുകള്‍ മുതല്‍ ബസ്സ്, ആട്ടോറിക്ഷ നിരക്കുകള്‍ വരെ നിയന്ത്രിയ്ക്കുന്ന സര്‍ക്കാരുകള്‍, വിമാന ടിക്കറ്റ് നിരക്കുകള്‍ കൂടി […]














