Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

Saudi News

gulf, saudi

‘മെഹ്ഫില്‍’ കലാ മേള; ജനു. 30ന് ഷിഫയില്‍

റിയാദ്: വിദ്യാര്‍ത്ഥികളുടെ കലാ, വൈഞ്ജാനിക സര്‍ഗ വാസനകള്‍ മാറ്റുരയ്ക്കുന്ന ‘മെഹ്ഫില്‍’ മേളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമുഹത്തിലെ അധാര്‍മ്മിതക്കെതിരെ തൗഹീദി വിളമ്പരമായിരിക്കും മേളയെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 30 വെളളി ഉച്ചക്ക് 2ന് ഷിഫയിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തില്‍ പരിപാടി ആരംഭിക്കും. ഉദ്ഘാടന സമ്മേളത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ‘നമ്മുടെ മക്കള്‍ നാം അറിയേണ്ടത് എന്ന വിഷയത്തില്‍ ഉനൈസ് പാപിനിശ്ശേരി സംവദിക്കും. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മദ്രസ പൊതുപരീക്ഷയില്‍ […]

gulf, saudi

സൗദിയില്‍ റെയ്ഡ് തുടരുന്നു; ഒരാഴ്ചക്കിടെ 18,000 നിയമ ലംഘകര്‍ കസ്റ്റഡിയില്‍

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദിയില്‍ 18,200 പേരെ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. 11,442 പേര്‍ ഇഖാമ നിയമ ലംഘകരാണ്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 3,931 പേരും തൊഴില്‍ നിയമലംഘകരായ 2,827 പേരും പിടിയിലായി. അയല്‍ രാജ്യങ്ങള്‍ വഴി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 1,762 പേരില്‍ 53 ശതമാനം എത്യോപ്യന്‍ പൗരന്മാരും 46 ശതമാനം യെമന്‍ പൗരന്മാരുമാണ്. അശേഷിക്കുന്ന ഒരു ശതമാനം മറ്റ്

gulf, saudi

കെയ്‌റോ കോര്‍ട്ടില്‍ മധുര പ്രതികാരം; അറബ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി മലയാളി താരം

റിയാദ്: ആവേശപ്പോരില്‍ ഈജിപ്ഷ്യന്‍ കരുത്തിനെ മുട്ടുകുത്തിച്ച് മലയാളി ബാഡ്മിന്റണ്‍ താരത്തിന് തകര്‍പ്പന്‍ ജയം. കെയ്‌റോയില്‍ സമാപിച്ച അറബ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ സര്‍ണം നേടിയത്. 2023ലെ സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും 2025ലെ ഈജിപ്ത് സീരീസിലും ഖദീജയെ തോല്‍പ്പിച്ച ഈജിപ്ഷ്യന്‍ താരം നൂര്‍ യസ്‌രിയെ അട്ടിമറിച്ചാണ് ഖദീജയുടെ മധുരപ്രതികാരം. സിംഗിള്‍ മത്സരത്തില്‍ സ്വര്‍ണവും, മിക്‌സഡ് ഡബിള്‍സില്‍ വെങ്കലവും നേടി. മിക്‌സഡ് ഡബിള്‍സില്‍ മുഹമ്മദ് മെഹദ് ഷാ ആയിരുന്നു

gulf, saudi

‘അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’: ചരിത്രത്തിന്റെ മുറിവുകളും വര്‍ത്തമാനത്തിന്റെ ഭീഷണികളും ചര്‍ച്ച ചെയ്ത് കേളി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ‘അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ ഷബി അബ്ദുള്‍ സലാം മോഡറേറ്ററായിരുന്നു. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ രാജ്യത്തെ ചരിത്രമാണ് സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി കൊല്ലപ്പെട്ട സംഭവമന്നെു ജോമോന്‍ സ്റ്റീഫന്‍ പറഞ്ഞു. 1959ല്‍ കേരളത്തിലെ തിരഞ്ഞെടുത്ത സര്‍ക്കരിനെ പിരിച്ചുവിട്ടു. 1975ല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1992ല്‍ ബാബരീ മസ്ജിദ് ധ്വംസനം

gulf, saudi

രുചിയും കലയും സംഗമിക്കുന്ന ജാക്‌സ് ഫ്‌ളേവേഴ്‌സ്

റിയാദ്: ദിരിയ്യ ബിനാലെ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ജാക്‌സ് ഡിസ്ട്രിക്റ്റില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഹബില്‍ ‘ജാക്‌സ് ഫ്‌ളേവേഴ്‌സ്’ പ്രഖ്യാപിച്ചു. രുചിക്കൂട്ടുകളും അതിഥി സത്ക്കാരങ്ങളധം അടുത്തറിയാന്‍ അഞ്ച് വേദികള്‍ തുറക്കുന്നതായി അധികൃതര്‍ അറിയിച്ചു. പ്രാദേശിക പാചക വിദഗ്ധരെയും സംരംഭകരെയും ശാക്തീകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് ജാക്‌സ് ഫ്‌ളേവേഴസ്. നവീന ഭക്ഷണ, പാനീയങ്ങളുടെ കേന്ദ്രമായി ജാക്‌സ് ഡിസ്ട്രിക്റ്റിനെ മാറ്റുകയാണ് ലക്ഷ്യം. പ്രാദേശിക രുചികളും ആധുനിക പാചക സങ്കല്‍പ്പങ്ങളും ഒത്തുചേരുന്ന വേദികളായിരിക്കും ‘ജാക്‌സ് ഫ്‌ളേവേഴ്‌സി’ലെ സ്ഥാപനങ്ങള്‍. സ്വദേശീ പാചക വിദഗ്ദരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും

gulf, saudi

ആകാശവഴിയിൽ ചരക്കു പാത തുറന്ന് റിയാദ് എയര്‍

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനി റിയാദ് എയര്‍ ലോജിസ്റ്റിക്‌സ് സര്‍വ്വീസ് ആരംഭിച്ചു. കമ്പനിയുടെ ചരക്ക് സേവന വിഭാഗം ‘റിയാദ് കാര്‍ഗോ’ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ പിന്തുണയോടെ ആഗോള എയര്‍ കാര്‍ഗോ വിപണിയില്‍ ഇടം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. റിയാദ്-ലണ്ടന്‍ റൂട്ടില്‍ നടത്തിയ പരീക്ഷണ പറക്കലുകള്‍ മികച്ച വിജയമാണെന്ന് കമ്പനി അറിയിച്ചു. വേഗം കേടാകുന്ന വസ്തുക്കളും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളും അതിവേഗം എത്തിക്കാന്‍ റിയാദ് കാര്‍ഗോ സജ്ജമാണ്. വസ്ത്രങ്ങള്‍, പൂക്കള്‍,

gulf, saudi

പ്രവാസികള്‍ക്ക് സ്വപ്നഭവനം; പുതിയ റിയല്‍ എസ്‌റ്റേറ്റ് നിയമം പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്ഥലവും കെട്ടിടവും സ്വന്തം ഉടമസ്ഥതയില്‍ വാങ്ങാന്‍ അവസരം. റിയല്‍ എസ്‌റ്റേറ്റ് ഉടമസ്ഥതാവകാശം നല്‍കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് പ്രവാസികള്‍ക്ക് വസ്തുക്കള്‍ സ്വന്തമാക്കന്‍ അവസരം ഒരുങ്ങിയത്. റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റിയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തു തൊഴില്‍ തേടിയെത്തിയ പ്രവാസികള്‍ക്കും വിദേശത്തുള്ള വ്യക്തികള്‍ക്കും വ്യവസ്ഥകളോടെ സൗദിയില്‍ ഭൂമി വാങ്ങാം. ഇതിനുള്ള അപേക്ഷ ‘സൗദി പ്രോപ്പര്‍ട്ടീസ്’ ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. പ്രവാസികള്‍ റസിഡന്റ് പെര്‍മിറ്റ് നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടല്‍ വഴി

gulf, saudi

മൊയ്തു പടിയത്ത് ലളിത ഭാഷയുടെ എഴുത്തുകാരന്‍

ദമ്മാം: മൊയ്തു പടിയത്ത് അനുസ്മരണം ഒരുക്കി സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍. മലയാള സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ മൊയ്തു പടിയത്ത് അനുസ്മരണ സമ്മേളനത്തില്‍ മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകനും സമാജം പ്രസിഡന്റുമായ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു മൊയ്തു പടിയത്ത്. യാഥാര്‍ത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ലളിത ഭാഷയുടെ ഉടമയായിരുന്നു. മുസ്ലീം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും

gulf, saudi

സര്‍ഗ പ്രതിഭകള്‍ അരങ്ങിലെത്തി; മക്കയില്‍ ‘കലാലയം’ സാഹിത്യോത്സവ്

മക്ക: രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി 15-ാമത് എഡിഷന്‍ സൗദി വെസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് മക്കയില്‍ തുടങ്ങി. അല്‍ ജുമൂം അഫ്രഹ് അല്‍ അന്ദലൂസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാഷനല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് സ്പന്ദനങ്ങള്‍ അറിയാനുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഗ്ലോബല്‍ സെക്രട്ടറി അഫ്‌സല്‍ സഖാഫി നിര്‍വഹിച്ചു. ഫാമിലി, യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ വിജയിച്ച മുന്നൂറിലധികം പ്രതിഭകളാണ്

gulf, saudi

എറകാകുളം കൂട്ടായ്മ എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക്

റിയാദ്: വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത പ്രവാസികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഹെല്‍പ് ഡസ്‌ക് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ആണ് സ്‌പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രകാരം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ഒരുക്കിയത്. മലാസ് അല്‍ മാസ് റെസ്‌റ്റോറന്റ് ഹാളില്‍ അംഗങ്ങള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി അംഗങ്ങള്‍ സേവനം പ്രയോജനപ്പെടുത്തി. ജനാധിപത്യം കരുത്താര്‍ജ്ജിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുമ്പോഴാണ്. പ്രവാസികളുടെ അലംഭാവം

gulf, saudi

മനുഷ്യനന്മയ്ക്ക് ഒന്നിക്കാം; ജുബൈലില്‍ ഐക്യദാര്‍ഢ്യ സംഗമം

ജുബൈല്‍: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച കേരളയാത്രക്ക് ഐക്യദാര്‍ദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സംഗമം സംഘടിപ്പിച്ചു. സര്‍വ്വ ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കുക എന്നത് സാമൂഹിക ജീവിയായ മനുഷ്യന്റെ ഉത്തരവാദിത്വമാണ്. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ നടന്ന യാത്രയ്ക്കു പിന്തുണ പ്രഖ്യാപിച്ച സംഗമം അഭിപ്രായപ്പെട്ടു. എല്ലാ ജനവിഭാഗത്തിന്റെയും ഐശ്വര്യത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കേണ്ടവരാണ് മനുഷ്യര്‍. സമാധാന സമ്പന്നമായ ജീവിതത്തിന് വിരുദ്ധമാകുന്ന എല്ലാത്തിനെയും പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നും സംഗമം ആഹ്വനം ചെയ്തു. ഒരു രാജ്യവും ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാത്ത

gulf, saudi

നിതാഖാത്തിന് കരുത്തായി പുതിയ പദ്ധതി; രണ്ടാം ഘട്ടത്തിന് തുടക്കം

റിയാദ്: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന് സൗദി അറേബ്യ നടപ്പിലാക്കിയ ‘നിതാഖാത്ത് അല്‍മുതവ്വര്‍’ പദ്ധതിക്ക് വന്‍ വിജയം. പദ്ധതി ആരംഭിച്ച് മൂന്ന് വര്‍ഷത്തിനിടെ 5.5 ലക്ഷത്തിലധികം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിഞ്ഞതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2022ല്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ 3.4 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ പദ്ധതിയ്ക്കു കഴിഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍

gulf, saudi

യാത്രകള്‍ സുഗമമാകണം; ദാവോസില്‍ നിലപാട് വ്യക്തമാക്കി സൗദി

റിയാദ്: ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമായിട്ടുണ്ടെന്നു സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്. ഈ സാഹചര്യത്തില്‍ യാത്രകള്‍ കൂടുതല്‍ സുഗമവും ലളിതവുമാക്കാന്‍ കഴിയണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ മന്ത്രി നിര്‍ദേശിച്ചു. ടൂറിസം കേവലം വിനോദം മാത്രമല്ല. ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും സമാധാനത്തിനുള്ള സംഭാഷണങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ 10 ട്രില്യണ്‍ ഡോളര്‍ മൂല്യമാണ് ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സൗദി അറേബ്യയിലെ

gulf, saudi

കിഴക്കും പടിഞ്ഞാറും ഇനി റെയില്‍പാതയില്‍; സൗദിയില്‍ 1300 കി.മീറ്റര്‍ ‘ലാന്‍ഡ് ബ്രിഡ്ജ്’

റിയാദ്: സൗദിയുടെ ഗതാഗത വിപ്ലവത്തിന് കരുത്തുപകരുന്ന റിയാദ്-ജിദ്ദ റെയില്‍വേ പദ്ധതി 2034ല്‍ പൂര്‍ത്തിയാകുമെന്ന് സൗദി റെയില്‍വേ കമ്പനി സി.ഇ.ഒ ബഷാര്‍ അല്‍ മാലിക്. ഘട്ടംഘട്ടമായി പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ ‘സൗദി ലാന്‍ഡ് ബ്രിഡ്ജിന്റെ’ ഭാഗമാണ് റിയാദ്-ജിദ്ദ റെയില്‍ പാത. യാമ്പുവില്‍ തുടങ്ങി കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി വഴി ജിദ്ദയിലേക്കും അവിടെനിന്ന് റിയാദിലേക്കും നീളുന്നതാണ് പുതിയ പാത. ഇത് നിലവിലുള്ള കിഴക്കന്‍, വടക്കന്‍ റെയില്‍വേ ശൃംഖലകളുമായി ബന്ധിപ്പിക്കും.

Scroll to Top