ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വളന്റിയര്‍മാര്‍, ഹെല്‍പ്പ് ഡെസ്‌ക് ടീം അംഗങ്ങള്‍, കേരളത്തില്‍ സംഘടനയുടെ ലീഗല്‍ സെല്‍ അഡ്‌വൈസര്‍ അംഗങ്ങള്‍, നിയമവിദഗ്ദര്‍, ജിസിസിയിലെ ഇന്ത്യന്‍ എംബസികളുടെ ടെലിഫോണ്‍ നമ്പര്‍, നോര്‍ക്ക, എന്‍ആര്‍സെല്‍ വിവരങ്ങള്‍, പ്രവാസിള്‍ക്കു ഉപകാരപ്രദമായ പ്രധാന നമ്പറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. ഡോ. ഇദ്രീസ് കലണ്ടര്‍ പ്രകാശനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട്, റിയാദ് […]














